മുക്കുപണ്ടം വെച്ച് 63 ലക്ഷം തട്ടി; നാല് എസ്.ബി.ടി ജീവനക്കാര്‍ക്കെതിരെ കേസ്

ചെന്നൈ: ഇടപാടുകാരുടെ കള്ള ഒപ്പിട്ട് മുക്കുപണ്ടം പണയംവെച്ച് 63 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ നാല് എസ്.ബി.ടി ജീവനക്കാര്‍ ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ തമിഴ്നാട് പൊലീസ്  കേസെടുത്തു. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്‍െറ പുതുക്കോട്ടൈ ബ്രാഞ്ചിലാണ് തട്ടിപ്പ് നടന്നത്.
ബാങ്കില്‍ അക്കൗണ്ടുള്ള 31 പേരുടെ കള്ള ഒപ്പിട്ട് വ്യാജ സ്വര്‍ണം പണയംവെച്ച് 63.67 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.  ഒരു ലക്ഷം രൂപ മുതല്‍ മൂന്നു ലക്ഷം രൂപ വരെ അടക്കണമെന്ന് ആവശ്യപ്പെട്ട് ഇടപാടുകാര്‍ക്ക് ബാങ്കില്‍നിന്ന് നോട്ടീസ് ലഭിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതേതുടര്‍ന്ന് ഇവര്‍ ബാങ്കില്‍ പ്രതിഷേധവുമായി എത്തി.

തുടര്‍ പരിശോധനയില്‍ ഇവരുടെ കള്ള ഒപ്പിട്ട് ജീവനക്കാര്‍ പണം തട്ടിയെടുത്തതായി വ്യക്തമായി. പണയ സ്വര്‍ണവും വ്യാജമാണെന്ന് തെളിഞ്ഞു. ബാങ്ക് മാനേജര്‍ എസ്. ഗോപാലകൃഷ്ണന്‍ പൊലീസില്‍ പരാതി നല്‍കി. പണയ സ്വര്‍ണത്തിന്‍െറ മൂല്യം നിര്‍ണയിച്ചിരുന്ന എ. ശിവകുമാര്‍, അക്കൗണ്ട്സ് മാനേജര്‍മാരായ ശരത് ലാല്‍, നരസിംഹന്‍, ഹെഡ് കാഷ്യര്‍ ഗണപതി രാഘവേന്ദര്‍, മറ്റു രണ്ടുപേര്‍ എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പ്രതികളെല്ലാം ഒളിവിലാണ്.  ബാങ്കിന് സമീപത്ത് താമസിക്കുന്നവരുടെ പേരിലാണ് ഇടപാട് നടത്തിയിരിക്കുന്നത്. പൊലീസിന്‍െറ പ്രാഥമിക പരിശോധനയില്‍ തട്ടിപ്പിന് നേതൃത്വം നല്‍കിയത് ശിവകുമാറാണെന്നും മറ്റുള്ളവരുടെ സഹായം ലഭിച്ചെന്നും വ്യക്തമായി. ബാങ്കിന് സമീപത്തെ കലൈവ്നര്‍ സ്ട്രീറ്റിലെ താമസക്കാരനാണ് ശിവകുമാര്‍.

ബാങ്കില്‍ സ്വര്‍ണം പണയംവെച്ചവരുടെ പേരിലാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഇത്തരക്കാരെ ശിവകുമാര്‍ സമീപിച്ച് അപേക്ഷ പൂരിപ്പിച്ച് വാങ്ങിയിരുന്നു. ചില ഒപ്പുകളും വാങ്ങി. ബാങ്കിന്‍െറ ഒൗദ്യോഗിക നടപടിക്രമമായി കണ്ട് തങ്ങള്‍ തെറ്റിദ്ധരിച്ചില്ളെന്നും ഇടപാടുകാര്‍ വെളിപ്പെടുത്തി. ഇടപാടുകാര്‍ നിരപരാധികളാണെന്ന് തെളിഞ്ഞതായി പൊലീസ് ഇന്‍സ്പെക്ടര്‍ ബേബി പറഞ്ഞു.

Tags:    
News Summary - fake gold case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.