പ്രസാദത്തിൽ കഞ്ചാവ് നൽകി സ്ത്രീകളെ പീഡിപ്പിച്ച ആൾദൈവം അറസ്റ്റിൽ

ജയ്പുര്‍: പ്രസാദത്തില്‍ കഞ്ചാവ് നല്‍കി സ്ത്രീകളെ വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ വ്യാജ ആള്‍ദൈവത്തെ ജയ്പുർ പൊലീസ് അറസ്റ്റ് ചെയ്തു. തപസ്വി ബാബ എന്നറിയപ്പെടുന്ന യോഗേന്ദ്ര മെഹ്ത(56) എന്ന ആളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഞ്ചാവ് കലർത്തിയ പ്രസാദം നൽകി തങ്ങളെ പീഡിപ്പിച്ചതായി നാല് സ്ത്രീകളാണ് പരാതി നൽകിയിട്ടുള്ളത്. ഇതിൽ മൂന്ന് സ്ത്രീകൾ ബന്ധുക്കളാണ്.

2005 മുതല്‍ 2017 വരെ പലതവണ പീഡിപ്പിച്ചെന്നാണ് ഒരു സ്ത്രീയുടെ പരാതി. ഇവർ 25 വർഷങ്ങളായി ആൾദൈവത്തിന്‍റെ ആശ്രമത്തിൽ വരാറുണ്ട്. വിവരമറിഞ്ഞ് ഇവരുടെ ഭർത്താവ് ബാബയെ ഫോണിൽ വിളിച്ചുവെങ്കിലും ജീവിതം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.

ഇവരുടെ സഹോദരന്മാരുടെ ഭാര്യമാരായ രണ്ട് സ്ത്രീകളും പീഡനത്തിനിരയായതായി പരാതിയില്‍ പറയുന്നു. മറ്റൊരു സ്ത്രീയും തപസ്വി ബാബക്കെതിരെ പരാതി നൽകിയിട്ടുണ്ട്.

മെയ് നാലിന് ഇയാള്‍ക്കെതിരെ കേസെടുത്തതെങ്കിലും ഉന്നത ബന്ധമുള്ള പ്രതി ഒളിവിലായിരുന്നു. കഴിഞ്ഞ ദിവസം മൊഴിയെടുക്കാനായി സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ യോഗേന്ദ്രയെ ബക്റോത എസ്.എച്ച്.ഒ. മുകേഷ് ചൗധരി അറസ്റ്റ് ചെയ്യുകയായിരുന്നു.

Tags:    
News Summary - Fake godman arrested for raping four women

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.