വ്യാജ ബംഗ്ലാവ് പദ്ധതി: ദമ്പതികൾ ഒരു കോടി രൂപ തട്ടിയെടുത്തതായി പരാതി

മുംബൈ: മുംബൈയിൽ വൻ ലാഭം വാഗ്ദാനം ചെയ്ത് ബിസിനസുകാരനിൽ നിന്ന് ദമ്പതികൾ ഒരു കോടി രൂപ തട്ടിയെടുത്തതായി പരാതി. ഇന്റീരിയർ ഡെക്കറേറ്ററായ ശന്തനു പരബും ഭാര്യ പ്രണാലിയും ചേർന്ന് ബിസിനസുകാരനായ രോഹൻ ഹെഗ്‌ഡെയിൽ നിന്നാണ് തുക തട്ടിയെടുത്തത്.

ലോണാവാലയിൽ തുടങ്ങുന്ന ബംഗ്ലാവ് പദ്ധതിയിൽ നിക്ഷേപിക്കാൻ ദമ്പതികൾ ഇരയെ പ്രേരിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ദമ്പതികൾക്കെതിരെ ഓഷിവാര പൊലീസ് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തു. 2021 ഡിസംബർ മുതൽ 2022 മാർച്ച് വരെ ഹെഗ്‌ഡെ ശന്തനു പരബിന്റെ അക്കൗണ്ടിലേക്ക് ഒരു കോടി രൂപയാണ് ട്രാൻസ്ഫർ ചെയ്തത്.

ഔപചാരിക കരാർ  ലഭിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് പദ്ധതി വ്യാജമാണെന്ന് ഹെഗ്‌ഡെക്ക് മനസ്സിലായത്. തുടർന്ന് ഇയാൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥർ കേസ് വിശദമായി അന്വേഷിച്ചുവരികയാണ്.

Tags:    
News Summary - Fake bungalow project: Couple allegedly cheated out of Rs 1 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.