ന്യൂഡൽഹി: എല്ലാവർക്കും ഒരുപോലെ ഇടപെടാനാകുന്ന, നിഷ്പക്ഷ വേദിയായി തുടരുമെന്ന് ജനപ്രിയ സമൂഹമാധ്യമമായ 'ഫേസ്ബുക്ക്'. വിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കുന്ന പോസ്റ്റുകൾ ഗൗരവകരമായി കാണുമെന്നും 'ഫേസ്ബുക്' ഇന്ത്യ വൈസ് പ്രസിഡൻറും മാനേജിങ് ഡയറക്ടറുമായ അജിത് മോഹൻ വ്യക്തമാക്കി.
ജനലക്ഷങ്ങൾ പലവിധ അനുഭവങ്ങൾ പങ്കുവെക്കുന്ന ഇടമെന്ന നിലയിൽ, ഇതിലെ ചെറിയൊരു വിഭാഗത്തിെൻറ നടപടി വിദ്വേഷം ജനിപ്പിക്കുന്നതാകാം. അത് തങ്ങൾ തിരിച്ചറിയുന്നുണ്ടെന്നും അജിത് മോഹൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.