ഡൽഹി കലാപം; വിദ്വേഷ പ്രചാരണങ്ങളോട്​ കണ്ണടച്ചെന്ന ആരോപണത്തിൽ ഫേസ്​ബുക്ക്​ ഇന്ത്യ തലവനെ ചോദ്യം ചെയ്യും

ന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട്​ ഫേസ്​ബുക്ക്​ ഇന്ത്യ വൈസ്​ പ്രസിഡൻറും മാനേജിങ്​ ഡയറക്​ടറുമായ അജിത്​ മോഹനെ ചോദ്യം ചെയ്​തേക്കും. ഒരു ഡൽഹി നിയമസഭാ പാനലാണ്​ ഫെബ്രുവരിയിൽ നടന്ന വംശഹത്യയുമായി ബന്ധപ്പെട്ട്​ അജിത്​ മോഹനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരിക്കുന്നത്​. അസംബ്ലി പാനൽ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്​താവനയിൽ ​ഫേസ്​ബുക്ക്​ വൈസ്​ പ്രസിഡൻറിനോട്​ സെപ്​തംബർ 15ന്​ മുമ്പായി പാനലിന്​ മുമ്പാകെ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ടെന്ന്​ വ്യക്​തമാക്കുന്നുണ്ട്​.

കലാപ സമയത്ത്​ രാജ്യതലസ്ഥാനത്തെ സ്ഥിതിഗതികൾ കൂടുതൽ വഷളാവാൻ ഫേസ്​ബുക്ക്​ അനുവദിച്ചുവെന്ന്​ ആരോപണങ്ങൾ ഉയർന്നിരുന്നു. വിദ്വേഷ ഉള്ളടക്കങ്ങളും ഗൂഢാലോചന സിദ്ധാന്തങ്ങളും പ്രചരിപ്പിക്കുന്നത്​ സംബന്ധിച്ചുള്ള സ്വന്തം പോളിസികൾ ഫേസ്​ബുക്ക്​ കൃത്യമായി പാലിക്കാത്തതാണ് ​അതിന്​ കാരണമെന്നും ചിലർ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾക്ക്​ ഉത്തരം നൽകാനാണ്​ അജിത്​ മോഹനോട്​ അസംബ്ലി പാനലിന്​ മുമ്പാകെ ഹാജരാകാൻ നിർദേശിച്ചിരിക്കുന്നത്​.

സമാധാനവും ​െഎക്യവും എന്ന വിഷയത്തിലാണ്​ ഡൽഹി നിയമസഭാ കമ്മിറ്റ പ്രസ്​താവന പുറത്തിറക്കിയിരിക്കുന്നത്​. ആം ആദ്​മി പാർട്ടി എം.എൽ.എയായ രാഘവ്​ ചദ്ദ നേതൃത്വം നൽകുന്ന നിയമസഭ കമ്മിറ്റി വാൾസ്​ട്രീറ്റ്​ ജേണലി​െൻറ ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടിന്​ പിന്നാലെയാണ്​ ഫേസ്​ബുക്കിനെതിരെ അന്വേഷണം ആരംഭിക്കുന്നത്​. നിരന്തരം വിദ്വേഷ പ്രചാരണങ്ങൾ നടത്തിയ ഒരു ബി.ജെ.പി നേതാവിനെ ഫേസ്​ബുക്കിൽ നിന്നും എന്നെന്നേക്കുമായി വിലക്കുന്നതിൽ നിന്ന്​ കമ്പനിയിലെ ജീവനക്കാരെ ഒരു ഉദ്യോഗസ്ഥൻ വ്യക്​തിപരമായി തടഞ്ഞുവെന്നായിരുന്നു റിപ്പോർട്ട്​. പല സാഹചര്യങ്ങളിലായി ഫേസ്​ബുക്ക്​ പ്ലാറ്റ്​ഫോമിലെ വിദ്വേഷ ഉള്ളടക്കങ്ങൾ മനഃപ്പൂർവ്വം നീക്കം ചെയ്യാതിരിക്കുന്നതും കണ്ടില്ലെന്ന്​ നടിക്കുന്നതുമായി ബന്ധപ്പെട്ട നിരവധി പരാതികൾ ലഭിച്ചതായി പ്രസ്​താവനയിൽ പറയുന്നുണ്ട്​.

Tags:    
News Summary - Facebook India Chief Summoned by Delhi Assembly Panel Over February Riots

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.