Posted On
date_range Updated On
date_range ജമ്മു എയർഫോഴ്സ് സ്റ്റേഷനിൽ സ്ഫോടനം
ജമ്മു: ജമ്മു എയർപോർട്ടിന് സമീപത്തുള്ള എയർഫോഴ്സ് സ്റ്റേഷനിൽ സ്ഫോടനം. രണ്ട് സ്ഫോടനങ്ങളാണ് നടന്നത്. ഞായറാഴ്ച പുലർച്ചെ 1.45നായിരുന്നു ആദ്യ സ്ഫോടനം. അഞ്ച് മിനിറ്റിന് ശേഷം വീണ്ടും സ്ഫോടനമുണ്ടായി. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
ഫയർഫോഴ്സും ബോംബ് സക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. കെട്ടിടത്തിന്‍റെ മേൽക്കൂരയിലാണ് ആദ്യ സ്ഫോടനമുണ്ടായത്. മറ്റൊരു കെട്ടിടത്തിന്‍റെ തറയിൽ വെച്ച ബോംബ് പൊട്ടിയാണ് രണ്ടാമത്തെ സ്ഫോടനം. എന്നാൽ, ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി പുറത്ത് വന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.