നഗരങ്ങൾ​ കടന്ന്​ ഗ്രാമങ്ങളിലേക്കും കോവിഡ്​; പ്രതിരോധ പ്രവർത്തനങ്ങൾ വെല്ലുവിളിയാകുന്നു

ന്യൂഡൽഹി: നഗരങ്ങൾക്ക്​ പുറമെ ജനസാന്ദ്രത ഏറിയ ഗ്രാമങ്ങളിലും കോവിഡ്​ പടരുന്നത്​ രാജ്യത്ത്​ വരും ദിവസങ്ങൾ നിർണായകമാകും. രാജ്യത്ത്​ 61,000 പേർക്കാണ്​ പ്രതിദിനം കോവിഡ്​ സ്ഥിരീകരിക്കുന്നത്​. 900ത്തിൽ അധികം മരണവും ദിവസവും റിപ്പോർട്ട്​ ചെയ്യുന്നു.

വയനാട്​ ജില്ലയിലെ വാളാട്​ ഗ്രാമത്തിൽ 236 പേർക്കാണ്​ കഴിഞ്ഞ രണ്ടാഴ്​ചക്കിടെ കോവിഡ്​ സ്​ഥിരീകരിച്ചത്​. ഒഡീഷയിലെ കടപാലി ഗ്രാമത്തിൽ 200ൽ അധികം പേർക്കും കുറച്ചുദിവസങ്ങൾക്കിടെ കോവിഡ്​ സ്​ഥിരീകരിച്ചു. കഴിഞ്ഞ 50 ദിവസമായി പ്രദേശം ലോക്​ഡൗണിലാണ്​.

കടപാലി ഗ്രാമത്തിൽ 100ൽ അധികംപേർക്കും രോഗം സ്​ഥിരീകരിച്ചത്​ രണ്ടു ദിവസങ്ങളിലായാണ്​. രോഗം കണ്ടെത്തിയ ഭൂരിഭാഗം പേർക്കും രോഗലക്ഷണങ്ങളില്ലാത്തത്​ സ്​ഥിതിഗതികൾ രൂക്ഷമാക്കുന്നു. രോഗം സ്​ഥിരീകരിച്ചവർ പോലും ​തൊട്ടടുത്ത ക്വാറൻറീൻ സെൻററിൽ പ്രവേശിക്കാൻ മടിക്കുന്നു. കൂടുതൽ പേരിലേക്ക്​ രോഗം സ്​ഥിരീകരിക്കുന്നതോടെ കഴിഞ്ഞ ആറാഴ്​ചയായി പ്രദേശം കണ്ടെയ്​ൻമെൻറ്​ സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്​. ഇതോടെ ദിവസക്കൂലിയിൽ ജോലിചെയ്യുന്നവരുടെ വരുമാനവും നിലച്ചു. സമീപ പ്രദേശങ്ങളിലേക്കും രോഗം പകരുന്നതോടെ കൂടുതൽ പ്രദേശങ്ങളെ കണ്ടെയ്​​ൻമെൻറ്​ സോണുകളിൽ ഉൾപ്പെടുത്തുകയാണ്​ ഇവിടങ്ങളിൽ. ഇതോടെ ഗ്രാമവാസികൾ പട്ടിണിയും രോഗവും കൊണ്ട്​ ഒരുപോലെ വലയുന്നു.

രാജ്യത്തെ 739 ജില്ലകളിൽ 711ലും കോവിഡ്​ പടർന്നുപിടിച്ചുകഴിഞ്ഞു. 100 ഓളം ദരിദ്രഗ്രാമങ്ങളിലും കോവിഡ്​ പടർന്നു. ഗ്രാമപ്രദേശങ്ങളിൽ കോവിഡ്​ നിയന്ത്രണാതീതമായി തുടരുന്നതും കൂടുതൽ പേരിലേക്ക്​ രോഗം പടരുന്നതും രാജ്യ​ത്തെ കോവിഡ്​ വ്യാപനത്തിൻെറ വ്യാപ്​തി കാണിച്ചുതരുന്നു. മതിയായ സുരക്ഷ മുൻകരുതലുകൾ സ്വീകരിക്കാൻ സാധിക്കാത്തതും ജന സാന്ദ്രതയുമാണ്​ ഇവിടങ്ങളിലെ പ്രധാന വെല്ലുവിളി. ഇടുങ്ങിയ വീടുകളിൽ ധാരാളം പേർ താമസിക്കുന്നതും ഒരാളിൽനിന്ന്​ എളുപ്പത്തിൽ മറ്റൊരാളിലേക്ക്​ രോഗം പകരാൻ ഇടവരുത്തുന്നു. ഒഡീഷയിലെ ഗ്രാമങ്ങളിൽ​േപാലും നഗര ചേരികളുടെ സ്വഭാവ​മാണെന്ന്​ ബർഗഢ്​ ജില്ല അഡ്​മിനിസ്​ട്രേറ്റർ ജ്യോതി രജ്ഞൻ പ്രതാൻ പറയുന്നു. ഗ്രാമങ്ങളിലെ ​​േകാവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളുടെ പ്രധാനവെല്ലുവിളി ആരോഗ്യ സംവിധാനങ്ങളുടെ പരിമിതിയാണ്​. തിങ്ങിനിറഞ്ഞ്​ താമസിക്കുന്ന ജീവിതരീതിയും രോഗവ്യാപനത്തിന്​ ഇടയാക്കുന്നു.

വരും ദിവസങ്ങളിൽ രാജ്യത്തെ കോവിഡ്​ കണക്കുകളിൽ വൻവർധനയുണ്ടാകുമെന്നാണ്​ അധികൃതരുടെ അഭിപ്രായം. ബിഹാർ, മധ്യപ്രദേശ്​, തെലങ്കാന, ജാർഖണ്ഡ്​, ഉത്തർ പ്രദേശ്​, മഹാരാഷ്​ട്ര, പശ്ചിമബംഗാൾ, ഒഡീഷ, ഗുജറാത്ത്​ എന്നിവിടങ്ങളിലെ പ്രധാന നഗരങ്ങളിലും വലിയ ഗ്രാമപ്രദേശങ്ങളിലും കോവിഡ്​ ഇതിനോടകം പടർന്നുപിടിച്ചുകഴിഞ്ഞു. ഇൗ മാസം അവസാനത്തോടെ 30 ലക്ഷം കോവിഡ്​ ബാധിതർ രാജ്യത്തുണ്ടാകാമെന്നും സാമ്പത്തിക, സാമൂഹിക അരക്ഷിതാവസ്​ഥ സൃഷ്​ടിക്കുന്നതാകും വരും ദിവസങ്ങളെന്നുമാണ്​ വിദഗ്​ധരുടെ നിഗമനം.  

Tags:    
News Summary - Experts worry crowded villages add to Indias Covid woes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.