കൊച്ചി: മാലിദ്വീപിൽ നിന്നും പ്രവാസികളുമായി നാവികസേനയുടെ ആദ്യ കപ്പൽ ഐ.എൻ.എസ് ജലാശ്വ കൊച്ചിയിലേക്ക് പുറപ്പെട്ടു. 698 പ്രവാസികളാണ് ഇതിലുള്ളത്. 595 പുരുഷന്മാർ, 103 സ്ത്രീകൾ, പത്ത് വയസിൽ താഴെയുള്ള 14 കുട്ടികൾ എന്നിങ്ങനെയാണ് കപ്പലിലുള്ളയാളുകൾ. 19 ഗർഭിണികളും ഇതിൽ ഉൾപ്പെടുന്നു.
ഇന്ത്യന്‍ നാവിക സേനയുടെ നേതൃത്വത്തില്‍ കടല്‍മാര്‍ഗ്ഗം പ്രവാസികളെ മടക്കികൊണ്ടുവരുന്നതിന് ആവിഷ്കരിച്ച ഓപ്പറേഷന്‍ സമുദ്രസേതുവിെൻറ ഭാഗമായ ആദ്യ കപ്പലാണ് മാല ദ്വീപില്‍ നിന്ന് പുറപ്പെടുന്നത്. മണിക്കൂറിൽ 21 നോട്ടിക്കൽ മൈൽ വേഗത്തിൽ യാത്ര ചെയ്യുന്ന ഐ.എൻ.എസ് ജലാശ്വ ഞായറാഴ്ച ഉച്ചയോടെ കൊച്ചി പോർട് ട്രസ്റ്റിെൻറ സാമുദ്രിക െടർമിനിലേക്ക് എത്തുമെന്നാണ് കണക്കുകൂട്ടൽ. ഐ.എന്‍.എസ് ജലാശ്വക്ക് പുറമേ ഐ.എന്‍.എസ് മഗര്‍ കപ്പലും പ്രവാസികളെ കൊണ്ടുവരാന്‍ മാലദ്വീപില്‍ എത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.