എക്സിറ്റ് പോള്‍; ഓണ്‍ലൈന്‍ എഡിറ്റര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി:  ഉത്തര്‍പ്രദേശില്‍ എക്സിറ്റ് പോള്‍ ഫലം പുറത്തുവിട്ട ഹിന്ദി ഭാഷാപത്രത്തിന്‍െറ ഓണ്‍ലൈന്‍ എഡിറ്റര്‍ അറസ്റ്റില്‍.  തെരഞ്ഞെടുപ്പു കമീഷന്‍െറ വിലക്ക് ലംഘിച്ചതിനത്തെുടര്‍ന്ന് ചൊവ്വാഴ്ച ഉത്തര്‍പ്രദേശ് പൊലീസാണ് ദൈനിക് ജാഗരണിന്‍െറ ഓണ്‍ലൈന്‍ വിഭാഗമായി ജാഗരണ്‍. കോം എഡിറ്റര്‍  ശേഖര്‍ ത്രിപാഠിയെ  അറസ്റ്റ് ചെയ്തത്. പത്രത്തിന്‍െറ ഉടമകളുടെ വീടുകളില്‍ റെയ്ഡ് നടന്നു. തിങ്കളാഴ്ചയാണ് ദൈനിക് ജാഗരണിന്‍െറ ഓണ്‍ലൈനില്‍ എക്സിറ്റ്പോള്‍ ഫലം വന്നത്.

ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നടന്ന പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍  ബി.ജെ.പിക്ക് അനുകൂലമായ  ഫലമാണ്  പുറത്തുവിട്ടത്. എക്സിറ്റ് പോള്‍ കമീഷന്‍ നിരോധിച്ചിരുന്നു. സംഭവം ജനപ്രാതിനിധ്യ നിയമത്തിന്‍െറയും ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്‍െറയും വിവിധ വ്യവസ്ഥകളുടെ ലംഘനമാണിതെന്ന് കമീഷന്‍ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് നടന്ന 15 ജില്ലകളിലും പത്രത്തിനെതിരെ വിവിധ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.

73 സീറ്റുകളിലാണ് ഒന്നാംഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞത്. ഇതില്‍ ബി.ജെ.പി ഒന്നാമതായും തൊട്ടുപിറകില്‍  ബി.എസ്.പിയും മൂന്നാമത് സമാജ് വാദി- കോണ്‍ഗ്രസ് സംഖ്യവുമെന്നാണ് എക്സിറ്റ്പോള്‍ ഫലം.  സംഭവം വിവാദമായതോടെ തിങ്കളാഴ്ച രാവിലെതന്നെ ഓണ്‍ലൈനില്‍നിന്ന് എക്സിറ്റ്പോള്‍ പിന്‍വലിച്ചു.

 

Tags:    
News Summary - exit poll survey online editor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.