Posted On
date_range Updated On
date_range മണ്ണിടിഞ്ഞ് വീണ് മണ്ണുമാന്തി യന്ത്രം ഓപ്പറേറ്റർ മരിച്ചു
മംഗളൂരു: മണ്ണുമാന്തി യന്ത്രം ഓപ്പറേറ്റർ മണ്ണിടിഞ്ഞ് വീണ് മരിച്ചു. ഝാർഖണ്ഡ് സ്വദേശി കൗസർ അൻസാരിയാണ് (22) മരിച്ചത്. ബജ്പെക്കടുത്ത് ഗഞ്ചിമഠം ഗ്രാമപഞ്ചായത്തിലെ മലാളി നഡാജെയിലാണ് അപകടം.
മണ്ണ് നീക്കുന്ന യന്ത്രത്തിനും നിറച്ചുകൊണ്ടിരുന്ന പിക്കപ്പ് വാനിനും മുകളിലേക്ക് പിൻഭാഗത്തുനിന്ന് വൻതോതിൽ മണ്ണ് ഇടിഞ്ഞ് വീഴുകയായിരുന്നു.
മറ്റു മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെ അഗ്നിശമന സേനയും നാട്ടുകാരും അൻസാരിയെ പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.