ബലാത്സംഗ കേസിൽ അറസ്റ്റിലായ യു.പി മുൻ മന്ത്രിക്ക് നേരെ ജയിലിൽ ആക്രമണം; തലക്ക് പരിക്ക്

ലഖ്നോ: മുൻ യു.പി മ​ന്ത്രിക്ക് നേരെ ജയിലിൽ ആക്രമണം. അഖിലേഷ് യാദവ് മന്ത്രിസഭയിലെ അംഗമായിരുന്ന ഗായത്രി പ്രജാപതിക്ക് നേരെയാണ് ആക്രമണം നടന്നത്. ലഖ്നോ ജയിലിൽ വെച്ചാായിരുന്നു സംഭവം. എസ്.പി നേതാവായ പ്രജാപതിയെ 2017ലാണ് ബലാത്സംഗകേസിൽ അറസ്റ്റിലായത്. സെല്ലിൽ ഒപ്പം കഴിഞ്ഞിരുന്നയാളുമായി ക്ലീനിങ് ഡ്യൂട്ടിയെ സംബന്ധിച്ച് തർക്കമുണ്ടാവുകയും ഇതാണ് അക്രമത്തിലേക്ക് കലാശിച്ചതെന്നാണ് സൂചന.

ജയിലിലെ കബോഡിന്റെ ഒരു ഭാഗം ഉപയോഗിച്ചാണ് പ്രതി മുൻ മന്ത്രിയെ ആക്രമിച്ചത്. മന്ത്രിയുടെ തലക്കും കൈക്കുമാണ് പരിക്കേറ്റത്. ഇയാഴെ ലഖ്നോവിലെ കിങ് ജോർജ് മെഡക്കൽ യൂനിവേഴ്സിറ്റി ​ആശുപത്രിയിലേക്ക് മാറ്റി. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. ആക്രമണത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി സമാജ്‍വാദി പാർട്ടി രംഗത്തെത്തി.

ആക്രമണത്തിൽ ആശങ്ക രേഖപ്പെടുത്തി സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്തെത്തി. എക്സ് കുറിപ്പിലാണ് അദ്ദേഹം ആശങ്ക രേഖപ്പെടുത്തിയത്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. യു.പിയിൽ ആരും എവിടെയും സുരക്ഷിതനല്ലെന്ന സ്ഥിതിയാണ് ഇപ്പോൾ ഉള്ളതെന്നും അഖിലേഷ് പറഞ്ഞു.

അതേസമയം, ഗായത്രി പ്രജാപതിക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്ന് ഫക്റുൽ ഹസൻ ചാന്ദ് ആവശ്യപ്പെട്ടു. 

Tags:    
News Summary - x UP Minister Gayatri Prajapati Hit With Part Of Cupboard In Jail, Hospitalised

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.