Posted On
date_range Updated On
date_range മുൻ രഞ്ജി താരം ട്രെക്കിങ്ങിനിടെ 200 അടി താഴ്ചയിലേക്ക് വീണ് മരിച്ചു
മുംബൈ: മഹാരാഷ്ട്ര മുൻ രഞ്ജി താരം ശേഖർ ഗൗലി (45) ട്രെക്കിങ്ങിനിടെ വീണ് മരിച്ചു. നാസിക്കിലെ ഇഗാത്പുരിയിൽ ചൊവ്വാഴ്ചയാണ് സംഭവം. 200 അടി താഴ്ചയിലേക്കാണ് ഇദ്ദേഹം വീണത്. മലഞ്ചെരുവിൽ സെൽഫി എടുക്കുന്നതിനിടെയാണ് വീണതെന്നും റിപ്പോർട്ടുണ്ട്.
നാട്ടുകാരും അധികൃതരും രാത്രി വരെ ഇദ്ദേഹത്തിനായി തിരച്ചിൽ നടത്തിയെങ്കിലും ശ്രമം വിഫലമായി. ബുധനാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മഹാരാഷ്ട്ര അണ്ടർ 23 ക്രിക്കറ്റ് ടീമിെൻറ ഫിറ്റ്നസ് കോച്ച് കൂടിയാണ് ഇദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.