പനജി: ഗോവ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചതിന് പിന്നാലെ ന്യൂനപക്ഷ വിഭാഗം മുൻ ചെയർമാർ ഉർഫാൻ മുല്ല അനുയായികളോടൊപ്പം ബി.ജെ.പിയിലേക്ക്. ബുധനാഴ്ച വൈകീട്ട് അംഗത്വം സ്വീകരിക്കുമെന്ന് ബി.ജെ.പി വൃത്തങ്ങൾ പറഞ്ഞു.
ചൊവ്വാഴ്ചയാണ് ഉർഫാൻ ഗോവ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ചത്. 'ഞാൻ, ഉർഫാൻ മുല്ല, ഗോവപ്രദേശ് കോൺഗ്രസിന്‍റെ എല്ലാ അംഗത്വത്തിൽ നിന്നും രാജിവെക്കുന്നു. നിങ്ങളുടെ പിന്തുണക്കും ആശംസകൾക്കും നന്ദി' അദ്ദേഹം കത്തിൽ പറയുന്നു.
കോൺഗ്രസിലെ മുതിർന്ന പാർട്ടി നേതാക്കൾക്കിടയിൽ ഐക്യത്തിന്‍റെ അഭാവമുണ്ടെന്നും വ്യക്തിപരമായ നേട്ടങ്ങൾക്കായി മാത്രമാണ് അവർ പോരാടുന്നതെന്നും മുല്ല നേരത്തെ പറഞ്ഞിരുന്നു. അതിനാൽ പാർട്ടിയോ ന്യൂനപക്ഷ പ്രശ്‌നങ്ങളോ ആരെയും അലട്ടുന്നില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.