Posted On
date_range Updated On
date_range മുൻ ക്രിക്കറ്റ് താരം ദിനേഷ് മോംഗിയയും കോൺഗ്രസ് എം.എൽ.എമാരും ബി.ജെ.പിയിൽ
ചണ്ഡീഗഡ്: മുൻ ക്രിക്കറ്റ് താരം ദിനേഷ് മോംഗിയ ബി.ജെ.പിയിൽ ചേർന്നു. ഡൽഹിയിലെ പാർട്ടി ഓഫീസിൽ നടന്ന ചടങ്ങിലാണ് പാർട്ടിയിൽ ചേർന്നത്. ഏതാനും മാസത്തിനുള്ളിൽ പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആണ് 44 കാരനായ മോംഗിയ ബി.ജെ.പിയിൽ പ്രാഥമിക അംഗത്വം സ്വീകരിക്കുന്നത്. ഇന്ത്യക്കായി പരിമിതമായ ഓവറുകളിൽ അന്താരാഷ്ട്ര മത്സരങ്ങളിൽ കളിച്ച മുൻ താരം പഞ്ചാബിലാണ് താമസിക്കുന്നത്.
പഞ്ചാബിലെ മൂന്ന് കോൺഗ്രസ് എം.എൽ.എമാരും ബി.ജെ.പിയിൽ ചേർന്നിട്ടുണ്ട്. ഫുത്തഹ് സിങ് ബജ്വ, ബൽവീന്ദർ സിംഗ് ലഡ്ഡി, റാണാ ഗുർമീത് സോദി എന്നീ എം.എൽ.എമാരാണ് കോൺഗ്രസ് വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.