കോവിഡ്; മുൻ സി.ബി.ഐ ഉദ്യോഗസ്ഥൻ കെ. രാഗോത്തമൻ അന്തരിച്ചു

ചെന്നൈ: മുൻ സി.ബി.ഐ ഉദ്യോഗസ്ഥൻ കെ. രാഗോത്തമാൻ അന്തരിച്ചു. 76 വയസായിരുന്നു. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കൊലപാതക കേസിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. കോവിഡ്​ ബാധിച്ച്​ ചെന്നൈയിലെ സ്വകാര്യ ആശു​പത്രിയിൽ ചികിത്സയിലിരിക്കെയാണ്​ അന്ത്യം.

രാജീവ് ഗാന്ധി വധക്കേസിൽ സി.ബി.ഐയുടെ പ്രത്യേക അന്വേഷണ സംഘത്തിലെ (എസ്‌ഐടി) സി‌ഐ‌ഒ ആയിരുന്നു രാഗോത്തമൻ. 'ഗാന്ധീസ് സെൻസേഷണൽ കില്ലിങ്' ഉൾപ്പെടെ ഏതാനും പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. അണ്ണാമലൈ സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ രാഗോത്തമൻ 1968ലാണ്​ സി.ബി.ഐയിൽ സബ് ഇൻസ്പെക്ടറായി ചേരുന്നത്​. ത​െൻറ സേവനകാലത്ത്​ ഉന്നത രാഷ്ട്രീയക്കാരുടെയടക്കം നിരവധി സുപ്രധാന കേസുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. 

Tags:    
News Summary - Ex-CBI officer K Ragothaman dies of covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.