നാഗ്പൂർ: മഹാരാഷ്ട്രയിലെ വിദർഭയിൽ 3000 വർഷം മുമ്പ് നഗവരവത്കൃത സമൂഹം ജീവിച്ചിരുന്നതായി ഉദ്ഘനനത്തിൽ കണ്ടെത്തി. ഇരുമ്പ് യുഗത്തിൽ സാങ്കേതികമായി മുന്നേറിയിരുന്ന ജനവിഭാഗം ജീവിച്ചിരുന്നതിന്റെ വ്യക്തമായ തെളിവുകളാണ് ഇവിടെ നിന്ന് ലഭിച്ചത്.
വിഭർഭ മേഖലയിലെ യവത്മാൽ ജില്ലയിൽ പച്ച്ഘഡ് ഗ്രാമത്തിലാണ് പ്രാചീന ജനസഞ്ചയം ജീവിച്ചിരുന്നതായി തെളിവുകൾ ഗവേഷകർ കണ്ടെത്തുന്നത്.
കുമ്മായ നിർമാണ കളങ്ങൾ, ഇരുമ്പ് ഉപകരണങ്ങൾ, ചിപ്പികൾ കൊണ്ടുള്ള വളകളും ആഭരണങ്ങളും, കളിമൺ പാത്രങ്ങളും ഉപകരണങ്ങളും നിർമിക്കുന്ന ഇടങ്ങൾ, നിറങ്ങൾ ചാലിച്ച മൺപാത്രങ്ങൾ, ശില്പങ്ങൾ തുടങ്ങിയ ഇവിടെ നിന്ന് ലഭിച്ചു.
ഇതിൽ നിന്ന് ഇവർ വളരെയധികം സാംസ്കാരികമായി ഉയർന്ന ജനതയായിരുന്നെന്നും കാർഷിക വൃത്തിയിലും ചിത്ര-ശില്പകലകളിലും പ്രാവീണ്യം ഉള്ളവളും ആയിരുന്നെന്ന് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്.
ചന്ദ്രഭാഗ നദിയുടെ തെക്കൻ തീരത്ത് പുൽഗാവൻ-ബാബുൽഗാവൻ റോഡിലാണ് ഉദ്ഘനനം നടക്കുന്ന മേഖല. ക്വാറിയോട് ചേർന്നുള്ള ഈ മേഖലയിൽ പല സ്ഥലങ്ങളും ക്വാറി പ്രവർത്തനത്തിലൂടെ നശിച്ചു കഴിഞ്ഞു.
ശാസ്ത്രീയ പഠനത്തിലൂടെ ബി.സി.ഇ 908 നും 725 നും ഇടയിലാണ് ഇവിടെ ഒരു ജനവിഭാഗം ജീവിച്ചിരുന്നത് എന്നാണ് തെളിയുന്നത്.
നാഗ്പൂർ യൂനിവേഴ്സിറ്റിയിലെ പ്രാചീന ചരിത്ര വിഭാഗം പ്രൊഫസർ പ്രഭാഷ് സാഹുവിന്റെ നേതൃത്വത്തിലാണ് ഇവിടെ ഗവേഷണം നടക്കുന്നത്. വിദർഭയിൽ ഇരുമ്പ് യുഗത്തിലെ പല സൈറ്റുകളും ഉണ്ടെങ്കിലും അവിടെയെന്നും ശാസ്ത്രീയ പഠനം നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.
ഇരുമ്പ് യുഗത്തിൽ ഇവിടെ നെൽ കൃഷി നിലനിന്നതായി തെളിവ് ലഭിച്ചു. എന്നാൽ പിന്നീട് ഇത് അപ്രത്യക്ഷമായി. ഇന്ന് ഈ മേഖലയിൽ നെൽ കൃഷിയില്ല. അന്നത്തെ കാലാവസ്ഥ അതിന് അനുയോജ്യമായിരുന്നു എന്ന് തെളിയുന്നു.
ആദ്യകാലത്ത് ഇരുമ്പുകൊണ്ടുള്ള ഉപകരണങ്ങൾ നിർമിക്കുന്നതിലും വ്യവസായത്തിലും ഡെക്കാൺ സ്റ്റേറ്റിന്റെ നിർമാണത്തിലും വിഭർയുടെ പങ്ക് തെളിയിക്കുന്നതാണ് ഈ കണ്ടെത്തലെന്നും പ്രൊഫ. പ്രഭാഷ് സാഹു പറയുന്നു. ബ്രാഹ്മി ലിപിയിലുള്ള സ്ക്രിപ്പ്റ്റുകളും ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.