നോട്ട്​ പിൻവലിക്കലിനെ സ്വാഗതം ചെയ്ത്​ യൂറോപ്യൻ യൂണിയൻ

ന്യൂഡൽഹി: നോട്ട്​ പിൻവലിച്ച കേന്ദ്ര സർക്കാർ നടപടിയെ പിന്തുണച്ച്​ യൂറോപ്യൻ യൂണിയൻ. ഇന്ത്യയുടെ നടപടി സമ്പദ്​ വ്യവസ്ഥയുടെ വളർച്ചയെ  ശുദ്ധീകരിക്കുകയും ശക്​തമാക്കുകയും ചെയ്യുമെന്ന് യൂറോപ്യൻ കമീഷൻ ​വൈസ്​ പ്രസിഡൻറ്​ ജിർകി കറൈയ്​നൻ പറഞ്ഞു.

ആഗോളതലത്തിൽ ഏറ്റവും ആകർഷണീയമായ ​ നിക്ഷേപ അന്തരീക്ഷമുള്ള സ്ഥലമാണ്​ ഇന്ത്യ. ജി.എസ്.ടി നടപ്പിലാക്കാനുള്ള  ഇന്ത്യയുടെ ശ്രമങ്ങളെയും കറ്റൈനൻ അഭിനന്ദിച്ചു.

 ജിഎസ്​ടി പരിഷ്​കരണം വളരെ അനിവാര്യമായ സംഗതിയാണെന്നും അത്​ ഒഴിച്ചുകൂടാൻ പറ്റാത്തതാണെന്നുമാണ്​ അദ്ദേഹം അഭിപ്രായപ്പെട്ടത്​.

ഇന്ത്യയുമായി വിശാല വ്യാപാര നിക്ഷേപ കരാറിലേര്‍പ്പെടുന്നത്​ സംബന്ധിച്ച ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കായാണ് കറ്റൈയ്‌നന്‍ ഇന്ത്യയിലെത്തിയത്.

Tags:    
News Summary - European Union welcomes currency demonetization

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.