കശ്​മീരികളുടെ സുരക്ഷ സംസ്​ഥാനങ്ങൾ ഉറപ്പാക്കണം - ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി: എല്ലാ സംസ്​ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കശ്​മീരി ജനതയുടെ സുരക്ഷ ഉറപ്പാക്കണമെന്ന്​ കേന്ദ്ര ആ ഭ്യന്തര മന്ത്രാലയം. പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​​​െൻറ മ​റ​വി​ൽ​ രാ​ജ്യ​ത്തി​​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ ൽ ക​ശ്​​മീ​രി​ക​ൾ​ക്കെ​തി​രെ ആ​ക്ര​മ​ണ​ം നടക്കുന്നതായി കേന്ദ്രത്തിന്​ റിപ്പോർട്ട്​ ലഭിച്ചതി​​െൻറ പശ്​ചാത്തലത്തിലാണ്​ നിർദേശം.

പുൽവാമ ഭീകരാക്രമണത്തിന്​ ശേഷം കശ്​മീരിൽ നിന്നുള്ള വിദ്യാർഥികൾക്കും നാട്ടുകാർക്കുമെതിരെ ഭീഷണികളും ആക്രമണങ്ങളും വർധിച്ചുവെന്ന റിപ്പോർട്ടുകളുണ്ട്​. അതിനാൽ കശ്​മീരികളെ സംരക്ഷിക്കുന്നതിനായുള്ള എല്ലാ നടപടികളും അതത്​ സംസ്​ഥാനങ്ങൾ സ്വീകരിക്കണമെന്ന്​ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെടുന്നുവെന്നാണ്​ ഇന്നലെ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്​.

പല സ്​ഥലങ്ങളിലും കശ്​മീരികളോട്​ ഒഴിഞ്ഞു പോകാൻ ആവശ്യപ്പെടുന്നുണ്ട്​. കശ്​മീരികളുടെ വാ​ണി​ജ്യ​സ്​​ഥാ​പ​ന​ങ്ങ​ളും തെ​രു​വു​ക​ച്ച​വ​ട കേ​ന്ദ്ര​ങ്ങ​ളും ന​ശി​പ്പി​ക്കുകയും വീടുകൾ ഒഴിഞ്ഞു പോകാൻ ആവശ്യപ്പെടുകയും ചെയ്​തിട്ടുണ്ട്​. വി​വി​ധ വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​ള്ള ക​ശ്​​മീ​രി​ക​െ​ളെ ഒ​ഴി​പ്പി​ക്കാ​ൻ കെ​ട്ടി​ട ഉ​ട​മ​ക​ൾ​ക്ക്​ സം​ഘ്​ പ​രി​വാ​ർ സം​ഘ​ട​ന​ക​ൾ അ​ന്ത്യ​ശാ​സ​നം ന​ൽ​കു​ക​യും ചെ​യ്യു​ന്നു​ണ്ട്.

Tags:    
News Summary - Ensure Safety Of People From Jammu And Kashmir - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.