അയോധ്യ: ഉത്തർപ്രദേശിലെ മുസ്ലിം പള്ളികളിൽ നിയമപ്രകാരം സ്ഥാപിച്ച ഉച്ചഭാഷിണികളും നീക്കം ചെയ്യുന്നതായി ആക്ഷേപം. ഹൈകോടതി നിർദേശിച്ച മാനദണ്ഡങ്ങൾക്കനുസൃതമായി സ്ഥാപിച്ച ഉച്ചഭാഷിണികൾ വരെ പ്രാദേശിക ഭരണകൂടങ്ങൾ ബലംപ്രയോഗിച്ച് അഴിച്ചുമാറ്റുന്നതായി നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് സംസ്ഥാന ന്യൂനപക്ഷ കമീഷൻ ചെയർമാൻ അശ്ഫാഖ് സൈഫി പറഞ്ഞു.
ഇതേതുടർന്ന് നിയമപ്രകാരം സ്ഥാപിച്ച ഉച്ചഭാഷിണികൾ നീക്കം ചെയ്യരുതെന്ന് കാണിച്ച് ചീഫ് സെക്രട്ടറിക്ക് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരാധനാലയങ്ങളിൽ ശബ്ദമലിനീകരണ നിയന്ത്രണങ്ങൾ പാലിക്കണമെന്ന് അലഹാബാദ് ഹൈകോടതി നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ യു.പി സർക്കാർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ മുസ്ലിം പള്ളികളിലെ ഉച്ചഭാഷിണികൾ വ്യാപകമായി നീക്കം ചെയ്തിരുന്നു. പൊതുസ്ഥലത്ത് 10 സെഡിബലിലും സ്വകാര്യ സ്ഥലത്ത് അഞ്ച് ഡെസിബലിലും കൂടുതലുള്ള ഉച്ചഭാഷിണികൾ ഉപയോഗിക്കരുതെന്നായിരുന്നു ഹൈകോടതി നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.