Posted On
date_range Updated On
date_range ജമ്മു കശ്മീരിലെ കുൽഗാമിൽ ഏറ്റുമുട്ടൽ; ഭീകരനെ വധിച്ചു, മൂന്ന് ജവാന്മാർക്ക് പരിക്ക്
കുൽഗാം: ജമ്മു കശ്മീരിലെ കുൽഗാമിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ. ഒരു ഭീകരനെ സംയുക്തസേന വധിച്ചു. ഏറ്റുമുട്ടലിൽ മൂന്ന് ജവാന്മാർക്ക് പരിക്കേറ്റു.
കുൽഗാമിലെ ഗുദ്ദർ വനത്തിലാണ് വെടിവെപ്പ് നടന്നത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ആരംഭിച്ച ഏറ്റുമുട്ടൽ പുരോഗമിക്കുകയാണ്.
കരസേനയുടെ ചിനാർ ഗ്രൂപ്പും കശ്മീർ സോൺ പൊലീസും ഔദ്യോഗിക എക്സ് പേജിലൂടെയാണ് ഏറ്റുമുട്ടൽ വിവരം പുറത്തുവിട്ടത്. സ്പെഷ്യൽ ഓപറേഷൻ ഗ്രൂപ്പ്, ജമ്മു കശ്മീർ പൊലീസ്, സൈന്യം, സി.ആർ.പി.എഫ് എന്നിവരാണ് സംയുക്ത ഓപറേഷൻ നടത്തിയത്.
മൂന്നു ഭീകരർ പ്രദേശത്ത് ഒളിച്ചിരിപ്പുണ്ടെന്നും കൂടുതൽ സേനയെ വിന്യസിപ്പിച്ച് തിരച്ചിൽ തുടരുകയാണെന്നും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.