Posted On
date_range Updated On
date_range ജമ്മുകശ്മീരിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ ഭീകരൻ കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മുകശ്മീരിലെ കുപ്‍വാരയിൽ സൈന്യവുമായുണ്ടായ ഏറ്റമുട്ടലിൽ ഭീകരൻ കൊല്ലപ്പെട്ടു. ഒരു ജവാന് പരിക്കേൽക്കുകയും ചെയ്തു.
ലോലാബ് മേഖലയിലാണ് സുരക്ഷാസേന ഭീകരർക്ക് വേണ്ടി തിരച്ചിൽ നടത്തിയത്. ഇതിനിടെ ത്രിമുഖയിൽ വെച്ച് ഏറ്റുമുട്ടലുണ്ടാവുകയായിരുന്നുവെന്നും ഇത് ഇപ്പോഴും തുടരുകയാണെന്നും കശ്മീർ സോൺ പൊലീസ് അറിയിച്ചു.
ഇന്ത്യൻ സൈന്യത്തിന്റെ ചിനാർ സൈനികർ സംശയകരമായ നീക്കം കണ്ടതിനെ തുടർന്ന് ഇതുസംബന്ധിച്ച് അന്വേഷിക്കാൻ പോകുന്നതിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.
തുടർന്ന് സൈന്യംനടത്തിയ തിരിച്ചടിയിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ഒരു സൈനികന് ഭീകരരുടെ വെടിവെപ്പിൽ പരിക്കേൽക്കുകയും ചെയ്തുവെന്നും ഇന്ത്യൻ സേന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.