റായ്പൂർ: ഛത്തീസ്ഗഢിൽ മാവോയിസ്റ്റുകളുമായി പ്രത്യേക ദൗത്യസേന നടത്തിയ ഏറ്റുമുട്ടലിൽ 30 പേർ കൊല്ലപ്പെട്ടു. ഛത്തീസ്ഗഢിൽ മുതിർന്ന മാവോയിസ്റ്റുകളുടെ സാന്നിധ്യം സംബന്ധിച്ച ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ നാല് ജില്ലകളിൽ പ്രത്യേക ദൗത്യസേന നടത്തിയ നടപടിയിലാണ് 30 നക്സലുകൾ കൊല്ലപ്പെട്ടത്. ഛത്തീസ്ഗഡിലെ നാരായൺപൂർ ജില്ലയിലാണ് നക്സലുകളും ജില്ലാ റിസർവ് ഗാർഡ് ജവാൻമാരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായതെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. നിരവധി പേർ അറസ്റ്റിലായിട്ടുമുണ്ട്.
ബുധനാഴ്ച രാവിലെ വനപ്രദേശമായ അബുജ്മദ് പ്രദേശത്ത് ആരംഭിച്ച ഓപറേഷനിൽ നാരായൺപൂർ, ബിജാപൂർ, ദന്തേവാഡ ജില്ലകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ പങ്കെടുത്തു. ഏറ്റുമുട്ടലിൽ സുരക്ഷാ സേന ഉന്നത നക്സൽ നേതാക്കളെ വളഞ്ഞതായി റിപ്പോർട്ടുണ്ട്. പ്രദേശത്ത് ഓപ്പറേഷൻ ആരംഭിച്ചപ്പോൾ നക്സലൈറ്റുകൾ വെടിയുതിർത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
തുടർന്ന് നടത്തിയ തിരിച്ചടിയിലാണ് മാവോദികൾ കൊല്ലപ്പെട്ടത്. പ്രദേശം സൈന്യം വളഞ്ഞിരിക്കയാണ്. രണ്ടാഴ്ച മുമ്പ് ഛത്തീസ്ഗഢിലെ ബിജാപൂർ ജില്ലയിലെ തെലങ്കാന അതിർത്തിയിലെ കരേഗുട്ട കുന്നുകൾക്ക് സമീപമുള്ള വനങ്ങളിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 15 നക്സലുകൾ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.