Posted On
date_range Updated On
date_range കശ്മീരിലെ ബന്ദിപ്പോറയിൽ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ
ബന്ദിപ്പോറ: ജമ്മു കശ്മീരിലെ ബന്ദിപ്പോറയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ബന്ദിപ്പോറയിലെ ചന്ദാഗി ഏരിയയിലാണ് ഏറ്റുമുട്ടൽ പുരോഗമിക്കുന്നത്.
സേനക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇതേതുടർന്ന് പ്രദേശം വളഞ്ഞ സംയുക്തസേന ഭീകരർക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
സുരക്ഷാസേനയും ജമ്മു കശ്മീർ പൊലീസും സംയുക്തമായാണ് ഏറ്റുമുട്ടലിൽ പങ്കെടുക്കുന്നതെന്ന് കശ്മീർ സോൺ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.