ബിഹാറിലെ മ​സ്​​തി​ഷ്​​കജ്വ​രം: ഹരജിയിൽ ജൂൺ 24ന് സുപ്രീംകോടതി വാദം കേൾക്കും

ന്യൂ​ഡ​ൽ​ഹി: ബിഹാറിലെ മുസാഫർപുരിൽ മ​സ്​​തി​ഷ്​​കജ്വ​രം ​ബാ​ധി​ച്ച കുട്ടികളുടെ ചികിത്സ സംബന്ധിച്ച് അടിയന്ത ര ഇടപെടൽ ആവശ്യപ്പെട്ടുള്ള ഹരജിയിൽ സുപ്രീംകോടതി ജൂൺ 24ന് വാദം കേൾക്കും. ജസ്റ്റിസുമാരായ ദീപക് ഗുപ്ത, സുര്യ കാന്ത് എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചാണ് അഭിഭാഷകരായ മനോഹർ പ്രതാപ്, സൻപ്രീത് സിങ് അജ്മാവി എന്നിവർ സമർപ്പിച്ച നൽകിയ പൊ തുതാൽപര്യ ഹരജിയിൽ വാദം ഉടൻതന്നെ കേൾക്കാൻ തീരുമാനിച്ചത്.

ആരോഗ്യ വിദഗ്ധരുടെ പ്രത്യേക സംഘം രൂപീകരിച്ച് കുട്ടികൾക്ക് വിദഗ്ധ ചികിത്സ നൽകാൻ നിർദേശിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയിൽ ഹരജി നൽകിയത്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് 500 കിടക്കകളുള്ള പ്രത്യേക തീവ്രപരിചരണ വിഭാഗം ഒരുക്കുന്നതിനും സൗജന്യ ചികിത്സ നൽകുന്നതിനും ബിഹാർ സർക്കാർ അടിയന്തര ഉത്തരവ് പുറപ്പെടുവിക്കാൻ നിർദേശം നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.

രോഗത്തെ പ്രതിരോധിക്കാനും മികച്ച ചികിത്സ നൽകാനും വേണ്ട നടപടി സ്വീകരിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാനും ഉത്തരവിടണമെന്നും ഹരജിയിൽ പറയുന്നു.

സം​സ്​​ഥാ​ന സ​ർ​ക്കാ​റി​​​​​ന്‍റെ ശ്രീ​കൃ​ഷ്​​ണ മെ​മ്മോ​റി​യ​ൽ കോ​ള​ജ്​ (എ​സ്.​കെ.​എം.​സി.​എ​ച്ച്) ആ​​ശു​പ​ത്രി​യി​ലും കെ​ജ്​​രി​വാ​ൾ മൈ​ത്രി​സ​ദ​ൻ എ​ന്ന സ്വ​കാ​ര്യ ആ​​ശു​പ​ത്രി​യി​ലു​മാ​യി മ​സ്​​തി​ഷ്​​കജ്വ​രം ബാ​ധി​ച്ച്​ മ​രി​ച്ച കു​ട്ടി​ക​ളു​ടെ എ​ണ്ണം 126ലെത്തി.

Tags:    
News Summary - encephalitis in bihar Supremecourt -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.