Posted On
date_range Updated On
date_range ഉത്തർപ്രദേശിലെ മഥുരയിൽ ട്രെയിൻ പ്ലാറ്റ്ഫോമിലേക്ക് പാഞ്ഞുകയറി
മഥുര: ഉത്തർപ്രദേശിലെ മഥുരയിൽ ട്രെയിൻ പ്ലാറ്റ്ഫോമിലേക്ക് പാഞ്ഞുകയറി. മഥുര റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ഷാകൂർ ബസ്തി റെയിൽവേ സ്റ്റേഷനിൽ നിന്ന് വന്ന ഇലക്ട്രിക് മൾട്ടിപ്പിൾ യൂനിറ്റ് (ഇ.എം.യു) ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
ചൊവ്വാഴ്ച രാത്രി 10.49നാണ് സംഭവം. മുഴുവൻ യാത്രക്കാരും ഇറങ്ങിയ ശേഷം ട്രെയിൻ പെട്ടെന്ന് പ്ലാറ്റ്ഫോമിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തെ കുറിച്ച് അന്വേഷണത്തിന് റെയിൽവേ ഉത്തരവിട്ടിട്ടുണ്ട്. അപകടം ട്രെയിൻ സർവീസുകളെ പ്രതികൂലമായി ബാധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.