ട്വിറ്റർ ഇന്ത്യയിലെ 90 ശതമാനം ജീവനക്കാരേയും പുറത്താക്കി മസ്ക്; ആപിന്റെ പ്രവർത്തനം സ്ലോയായെന്ന് പരാതി

ന്യൂഡൽഹി: ട്വിറ്റർ ഇന്ത്യയിലെ കൂട്ടപിരിച്ചുവിടലിന് പിന്നാലെ രാജ്യത്ത് ആപിന്റെ പ്രവർത്തനം മന്ദഗതിയിലായെന്ന് റിപ്പോർട്ട്. ഇന്ത്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ആപിന്റെ പ്രവർത്തനം സ്ലോയായെന്നാണ് സൂചന. ഇന്ത്യയിലെ 90 ശതമാനം ജീവന​ക്കാരേയും ട്വിറ്റർ പിരിച്ചുവിട്ടിരുന്നു.

നേരത്തെ ഈയാഴ്ച ട്വിറ്ററിന്റെ പ്രവർത്തനം തടസപ്പെട്ടതിൽ ക്ഷമ ചോദിച്ച് മസ്ക് രംഗത്തെത്തിയിരുന്നു. ചില സ്ഥലങ്ങളിൽ ട്വിറ്ററിന്റെ പ്രവർത്തനം മുടങ്ങിയതിൽ ക്ഷമചോദിക്കുന്നുവെന്നായിരുന്നു മസ്ക് പറഞ്ഞത്.

ട്വിറ്ററിന്റെ വേഗത വർധിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അന്ന് മസ്ക് വ്യക്തമാക്കിയിരുന്നു. അതേസമയം, ജീവനക്കാരെ പിരിച്ചുവിട്ടതാണ് ട്വിറ്ററിന്റെ വേഗത കുറയാൻ കാരണമെന്ന വിമർശനം അംഗീകരിക്കാൻ മസ്ക് തയാറായിരുന്നില്ല. സാധാരണയായി രണ്ട് സെക്കൻഡിൽ റീ​ഫ്രഷ് ചെയ്യാറുണ്ട്. പക്ഷേ ഇന്ത്യയിൽ 10 മുതൽ 20 സെക്കൻഡിലാണ് ട്വിറ്റർ റീ​ഫ്രഷാവുന്നത്. 

Tags:    
News Summary - Elon Musk fired 90 per cent Twitter India employees, now says app is too slow in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.