ഛത്തിസ്ഗഢിൽ കോൺഗ്രസ് വിജയക്കൊടി നാട്ടിയത് കാണുേമ്പാൾ രണ്ടു മാസം മുമ്പ് ബി.ജെ.പി പ്രസിഡൻറ് അമിത് ഷാ റായ്പുരിൽ പാർട്ടി പ്രവർത്തകരുടെ ബൂത്ത്തല യോഗം വിളിച്ചത് ഒാർമവരുന്നു. 90ൽ 65 സീറ്റുകൾ എങ്ങനെ നേടാം എന്നതിനെക ്കുറിച്ചായിരുന്നു ചർച്ച. എന്നാൽ, ഷായുടെ സ്വപ്നം പൂവണിഞ്ഞതേയില്ല. സംസ്ഥാനത്ത് ചരിത്രവിജയമാണ് കോൺഗ്രസ് ന േടിയത്. ബി.ജെ.പിയുടെ എല്ലാ മാന്ത്രികവിദ്യകളും നിഷ്ഫലമായി. ഗാന്ധി കുടുംബത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി കണ ക്കിന് ആക്ഷേപിച്ചതും വെറുതെയായി. വികസന-ഹിന്ദുത്വ കാർഡുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് റാലികൾ നടത്തിയതും ബി.ജെ.പിയെ തുണച്ചില്ല.
43 ലക്ഷം കർഷകരുടേതാണ് ഇൗ വിജയമെന്ന് ഛത്തിസ്ഗഢ് കോൺഗ്രസ് അധ്യക്ഷൻ ഭൂപേഷ് ബാഗൽ വിലയിരുത്തുന്നു. ഭരണവിരുദ്ധ വികാരത്തിന് പുറമെ നോട്ടുനിരോധനവും ജി.എസ്.ടിയും മദ്യവിൽപനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. സംസ്ഥാനത്ത് 70 ശതമാനവും ദരിദ്ര കർഷകരാണ്. ജലസംരക്ഷണം, മാലിന്യനിർമാർജനം, കന്നുകാലി, വയൽ സംരക്ഷണം തുടങ്ങിയ വാഗ്ദാനങ്ങൾ കോൺഗ്രസ് മുന്നോട്ടുവെച്ചിരുന്നു. ഗോതമ്പിന് 2400 രൂപ താങ്ങുവില ഏർപ്പെടുത്തുമെന്നും കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്നും പ്രകടനപത്രികയിൽ ഉണ്ടായിരുന്നു. ഇത് കർഷകരെ കോൺഗ്രസിലേക്കടുപ്പിച്ചു. ഇപ്പോൾ ഗോതമ്പിെൻറ താങ്ങുവില 1750 രൂപയാണ്. ബസ്തർ ജില്ലയിൽ വന ഉൽപന്നങ്ങൾക്ക് ബി.ജെ.പി സർക്കാർ താങ്ങുവില കുറച്ചിരുന്നു. ജില്ലയിലെ 76 ശതമാനം ജനങ്ങളും വന ഉൽപന്നങ്ങൾ വിറ്റഴിച്ചാണ് ജീവിക്കുന്നത്.
രമൺ സിങ് സർക്കാറിനെതിരായ ഭരണവിരുദ്ധ വികാരം കടുത്തതായിരുന്നു. കോൺഗ്രസ് വന്നാൽ ജോഗി തിരിച്ചുവരും എന്ന ബി.ജെ.പിയുടെ പതിവ് മുദ്രാവാക്യം ഇക്കുറി ഏശാതെ പോയി. കോൺഗ്രസിൽ ജോഗി ഇല്ലല്ലോ. നരേന്ദ്ര മോദിയും അമിത് ഷായും സംസ്ഥാനത്ത് പലതവണ പ്രചാരണം നടത്തി. കഴിഞ്ഞ വർഷം മോദി മൂന്ന് വൻ പരിപാടികളിൽ സംബന്ധിച്ചത് വേറെ. എന്നാൽ, ഇക്കുറി പോസ്റ്ററുകളിൽ മോദിയുടെ ചിത്രം ചെറുതായിരുന്നു. മുഖ്യമന്ത്രി രമൺ സിങ്ങിനാണ് പ്രാധാന്യം ലഭിച്ചത്. അയോധ്യ വിഷയം സംസ്ഥാനത്ത് കാര്യമായ സ്വാധീനം ചെലുത്തിയില്ല. സാമുദായിക കലാപങ്ങൾ നടക്കാത്ത ഇവിടെ രമൺ സിങ് ഒരിക്കലും ഹിന്ദുത്വ കാർഡ് കളിച്ചിട്ടുമില്ല. മാവോവാദി ആക്രമണത്തിൽ പാർട്ടിയുടെ മുൻനിര നേതാക്കൾ കൊല്ലപ്പെട്ട സമയത്താണ് ഭൂപേഷ് ബാഗൽ പി.സി.സി അധ്യക്ഷനാവുന്നത്. പാർട്ടിയെ മെച്ചപ്പെട്ട രീതിയിൽ പരിവർത്തിപ്പിക്കാൻ അദ്ദേഹത്തിന് കഴിയുന്നുണ്ട്.
കർഷകരുടെ പ്രശ്നങ്ങൾക്കാണ് ബാഗൽ ഉൗന്നൽ നൽകുന്നത്. ജൈവകൃഷിയെ പരിപോഷിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. 15 വർഷത്തെ ഭരണത്തിനിടയിൽ ബി.ജെ.പി സംഘടന എന്ന നിലയിലുള്ള പ്രവർത്തനം അവസാനിപ്പിച്ച മട്ടായിരുന്നു. ഉദ്യോഗസ്ഥവൃന്ദത്തിെൻറ പൂമാലകളേന്തിയായിരുന്നു മുഖ്യമന്ത്രിയുടെ ഭരണം. ഇതിനു പകരം ജനങ്ങളുടെ പ്രശ്നങ്ങൾ കണ്ടറിഞ്ഞ് പ്രവർത്തിച്ചാൽ കോൺഗ്രസ് ഛത്തിസ്ഗഢിൽ കരുത്തുനേടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.