Posted On
date_range Updated On
date_range നിയമസഭ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഉടന്‍
ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന സൂചനയേകി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍. തെരഞ്ഞെടുപ്പ് സമയക്രമം പ്രഖ്യാപിച്ചാലുടന്‍ പെരുമാറ്റച്ചട്ടം നടപ്പാക്കാന്‍ കേന്ദ്രത്തോടും ബന്ധപ്പെട്ട സംസ്ഥാനങ്ങളോടും തെരഞ്ഞെടുപ്പ് കമീഷന്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കാണ് കമീഷന്‍ കത്തയച്ചത്.
ജനുവരി നാലോടെ തീയതി പ്രഖ്യാപനമുണ്ടാകും. യു.പിയില്‍ ഏഴു ഘട്ടമായും മറ്റിടങ്ങളില്‍ ഒറ്റ ദിവസംകൊണ്ടും തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും. യു.പിയില്‍ മേയ് 27നാണ് നിലവിലെ നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്. മറ്റിടങ്ങളില്‍ മാര്‍ച്ച് അവസാന വാരം കാലാവധി തീരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.