അഹ്മദാബാദ്: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തിൽ ജീവനക്കാർക്കും അധ്യാപകർക്കും ആനുകൂല്യ പെരുമഴ. മുനിസിപ്പൽ ജീവനക്കാരുടെയും സർക്കാർ, എയ്ഡഡ് സ്കൂൾ അധ്യാപകരുടെയും ശമ്പളം കൂട്ടി. ഏഴാം ശമ്പള കമീഷൻ ശിപാർശ പ്രകാരമുള്ള നിരക്ക് 105 മുനിസിപ്പാലിറ്റികളിലെ ജീവനക്കാർക്ക് ലഭിക്കും. ‘മാ- വാത്സല്യ’ പദ്ധതിയിൽ വരുമാന പരിധി ഒന്നര ലക്ഷത്തിൽനിന്ന് രണ്ടു ലക്ഷമാക്കി. രണ്ടര ലക്ഷം രൂപ വരെ ചികിത്സ സഹായം കിട്ടുന്നതിനുള്ള പദ്ധതിയാണിത്. കൂടുതൽ േപർ ഇതോടെ ‘മാ- വാത്സല്യ’ പദ്ധതി പരിധിയിൽ വരുമെന്ന് ഉപമുഖ്യമന്ത്രി നിഥിൻ പേട്ടൽ വാർത്തലേഖകരോട് പറഞ്ഞു.
‘നിശ്ചിത ശമ്പളത്തിന്’ ജോലി ചെയ്യുന്ന ഏഴായിരത്തോളം അധ്യാപകരുണ്ട്. ഇവർക്ക് അഞ്ചു വർഷത്തേക്ക് ‘ഫിക്സഡ് പേ’ ആണ് നൽകുന്നത്. സ്കൂൾ അധ്യാപകരുടെ ശമ്പളം 16,500ൽ നിന്ന് 25,000 രൂപയായി ഉയർത്തി. 10,500 രൂപ ലഭിക്കുന്ന അസി. അധ്യാപകർക്ക് 16,224 രൂപ ലഭിക്കും. 11,500 രൂപ ശമ്പളമുള്ള അഡ്മിനിസ്േട്രറ്റീവ് അസിസ്റ്റൻറുമാരുടെ ശമ്പളം 19,500 രൂപയാക്കി. 15, 000ഒാളം മുനിസിപ്പൽ ജീവനക്കാർക്ക് പുതുക്കിയ ശമ്പളത്തിന് അർഹതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.