വോട്ടർമാരുടെ സ്വകാര്യതയെ ലംഘിക്കും; പോളിങ് ബൂത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തു വിടാൻ കഴിയില്ലെന്ന് ഇലക്ഷൻ കമീഷൻ

ന്യൂഡൽഹി: വോട്ടർമാരുടെ സ്വകാര്യത പരിഗണിച്ച് പോളിങ് ബൂത്തിലെ ദൃശ്യങ്ങൾ പുറത്ത് വിടണമെന്ന ആവശ്യം തള്ളി ഇലക്ഷൻ കമീഷൻ. ആവശ്യം ന്യായമുള്ളതാണെങ്കിലും അത് വോട്ടർമാരുടെ താൽപര്യത്തിനു വിരുദ്ധവും ജനാധിപത്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തിനു എതിരുമാണെന്നതിനാൽ അത് അനുവദിക്കാനാകില്ലെന്ന് കമീഷൻ വ്യക്തമാക്കി.

സുപ്രീം കോടതി ഉത്തരവും 1950ലെയും 51 ലെയും റെപ്രസെന്‍റേഷൻ ഓഫ് പീപ്പിൾ ആക്ടിന് വിരുദ്ധമാണ് പോളിങ് ബൂത്തിലെ ദൃശ്യങ്ങൾ പുറത്തു വിടുന്നത്. 2024 മഹാരാഷ്ട്ര നിയമ സഭാ തിരഞ്ഞെടുപ്പിൽ പോളിങ് ബൂത്തുകളിലെ 5 മണിക്കു ശേഷമുള്ള ദൃശ്യങ്ങൾ ആവശ്യപ്പെട്ട് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഇലക്ഷൻ കമീഷനെ സമീപിച്ചിരുന്നു. ഇതിലാണ് നടപടി.

45 ദിവസത്തിനു മുകളിൽ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തു സൂക്ഷിക്കേണ്ട ആവശ്യമില്ല. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് 45 ദിവസം കഴിഞ്ഞാൽ ആർക്കും ഫലത്തെ ചോദ്യം ചെയ്യാൻ കഴിയില്ല. 45 ദിവസത്തിനു മുകളിൽ ദൃശ്യങ്ങൾ സൂക്ഷിക്കുന്നത് അവ ദുരുപയോഗം ചെയ്യപ്പെടുന്നതിനുള്ള സാധ്യത വർധിപ്പിക്കുമെന്നും കരുതുന്നു.

ഫലം പ്രഖ്യാപിച്ച് 45 ദിവസത്തിനുള്ളിലാണ് പരാതി ഉന്നയിക്കുന്നതെങ്കിൽ ബന്ധപ്പെട്ട കോടതി ആവശ്യപ്പെട്ടാൽ പരാതിക്കാരന് ദൃശ്യങ്ങൾ ലഭ്യമാകുമെന്നും കമീഷൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - Election commition denies to provide CCTV footages of polling booth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.