അജ്ഞാതരുടെ സംഭാവന: തെരഞ്ഞെടുപ്പ് കമീഷന്‍ ശിപാര്‍ശ പരിഗണിക്കുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: അജ്ഞാതരായ ആളുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് 2000 രൂപയിലധികം സംഭാവന നല്‍കുന്നത് നിരോധിക്കാന്‍ നിയമഭേദഗതി കൊണ്ടുവരണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍െറ ശിപാര്‍ശ പരിഗണിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് സുതാര്യവും അഴിമതിമുക്തവുമായ തെരഞ്ഞെടുപ്പിന് സഹായകമായ നിര്‍ദേശമാണ് കമീഷന്‍േറതെന്ന് കേന്ദ്ര നിയമ-നീതിന്യായ സഹമന്ത്രി പി.പി. ചൗധരി പറഞ്ഞു.

ഭരണഘടനയോ അതല്ളെങ്കില്‍ ജനപ്രാതിനിധ്യ നിയമമോ ഭേദഗതിചെയ്ത് തെരഞ്ഞെടുപ്പ് കമീഷന്‍ ശിപാര്‍ശ നടപ്പാക്കുന്നതിനെക്കുറിച്ചായിരിക്കും ആലോചിക്കുകയെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. 2000 രൂപയിലധികം അജ്ഞാതരായ ആളുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നതില്‍ തെറ്റില്ളെന്നാണ് തന്‍െറ അഭിപ്രായം. അത് സത്യവാങ്മൂലത്തോടൊപ്പം ആവണമെന്നേയുള്ളൂ. നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ രജിസ്റ്റര്‍ ചെയ്തിട്ടും തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത ധാരാളം പാര്‍ട്ടികളുണ്ടിവിടെ.  ആദായ നികുതിയില്‍നിന്ന് രക്ഷപ്പെടാനാണ് ഇത്തരം കക്ഷികള്‍ രജിസ്റ്റര്‍ ചെയ്യുന്നതെന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അജ്ഞാതരുടെ 2000 രൂപയും അതിന് മുകളിലുള്ള മുഴുവന്‍ സംഭാവനയും നിരോധിക്കണമെന്നും അതിന് ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യണമെന്നുമാണ് കമീഷന്‍ കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ച ശിപാര്‍ശ. അജ്ഞാതരായവര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നത് തടയാന്‍ നിലവില്‍ ഭരണഘടനാപരമായ വ്യവസ്ഥകളൊന്നുമില്ല. നേര്‍ക്കുനേരെയല്ലാത്ത നിരോധമാണ് 20,000 രൂപക്ക് മുകളിലുള്ള അജ്ഞാത സംഭാവനകള്‍ക്കുമുള്ളത്. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 29(സി) വകുപ്പ് പ്രകാരം 20,000 രൂപക്ക് മുകളിലുള്ള അജ്ഞാതരുടെ സംഭാവനകള്‍ക്കൊപ്പം സത്യവാങ്മൂലം കൂടി വേണമെന്നുമാത്രം.

Tags:    
News Summary - election commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.