ബോംബ് പരാമർശം; ബി.ജെ.പി നേതാവ് മംഗൾ പ്രഭാതിന് തെരഞ്ഞെടുപ്പ് കമീഷൻ നോട്ടീസ്

മുംബൈ: ബി.ജെ.പി നേതാവ് മംഗൾ പ്രഭാത് ലോധക്ക് തെരഞ്ഞെടുപ്പ് കമീഷൻ നോട്ടീസ് അയച്ചു. 1992ലെ ബോംബെ കലാപത്തിനു ശേഷം ഭീക രാക്രമണങ്ങളിൽ ഉപയോഗിക്കപ്പെട്ട ബോംബുകളും വെടിയുണ്ടകളും നഗരത്തിലെ മുസ്​ലിം ഭൂരിപക്ഷ മേഖലയിൽ നിർമിച്ചവയാണെന്ന പരാമർശം നടത്തിയതിനാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രഭാത് ലോധക്കും ശിവസേനയുടെ മുംബാദേവി സ്ഥാനാർഥി പാണ്ഡുരംഗ് സക്പാലിനുമാണ് തെരഞ്ഞെടുപ്പ് കമീഷൻ കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. സക്പാലിന് വോട്ട് തേടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കവെയാണ് പ്രഭാത് ലോധ വിവാദ പ്രസ്താവന നടത്തിയത്.

പ്രസ്താവന വിവാദമായതോടെ മുസ്​ലിം ഭൂരിപക്ഷ മേഖലകളായ ഡോങ്ക്രിയെയും നാഗ്പാഡയെയുമാണ് ബി.ജെ.പി നേതാവ് ലക്ഷ്യമിട്ടത് എന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ഒക്ടോബർ 21നാണ് മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Tags:    
News Summary - election-commission-showcause-notice-to-mangal-prabhat-lodha-bjp-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.