ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷൻ ഗ്യാനേഷ് കുമാർ ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയുമായി കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായാണ് ദേശീയ-സംസ്ഥാന മുഖ്യധാരാ രാഷ്ട്രീയപാർട്ടി അധ്യക്ഷന്മാരുമായി കമീഷൻ കൂടിക്കാഴ്ച നടത്തുന്നത്.
എല്ലാ മുഖ്യധാര രാഷ്ട്രീയ പാർട്ടികളുടേയും അഭിപ്രായവും നിർദേശങ്ങളും ഇലക്ഷൻ കമ്മീഷനുമായി നേരിട്ട് പങ്കുവെക്കുന്നതിന്റെ ഭാഗമായാണിത്. ബി.എസ്.പി നേതാവ് മായാവതിയുമായിട്ടായിരുന്നു ആദ്യ കൂടിക്കാഴ്ച. 40 മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർമാർ (CEO), 800 ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർമാർ, 3,879 ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാർ എന്നിവർ രാഷ്ട്രീയപാർട്ടി പ്രതിനിധികളുമായി നടത്തിയ യോഗങ്ങൾ ഉൾപ്പെടെ 4,719 സർവകക്ഷി യോഗങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. ഇതിൽ 28,000ത്തിലധികം വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തതായി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. ഇലക്ഷൻ കമ്മീഷണർമാരായ ഡോ. സുഖ്ബീർ സിങ് സന്ധു, ഡോ. വിവേക് ജോഷി എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ബി.ജെ.പി അധ്യക്ഷൻ ജെ.പി. നദ്ദയുമായി കൂടിക്കാഴ്ച നടത്തുന്നു. തെരഞ്ഞെടുപ്പ് കമീഷണർമാരായ ഡോ. സുഖ്ബീർ സിങ് സന്ധു, ഡോ. വിവേക് ജോഷി എന്നിവർ സമീപം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.