Posted On
date_range Updated On
date_range മകന്‍റെ അടിയേറ്റ് വയോധിക മരിച്ചു; സി.സി.ടി.വി ദൃശ്യം തെളിവായി
ന്യൂഡൽഹി: മകന്‍റെ അടിയേറ്റ് വീണ വയോധിക തൽക്ഷണം മരിച്ചു. ഡൽഹിയിലെ ദ്വാരകയിലാണ് ദാരുണ സംഭവം. 76കാരിയായ അവതാർ കൗറാണ് മരിച്ചത്. മനപ്പൂർവമല്ലാത്ത നരഹത്യക്ക് മകൻ രൺബീറിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
അയൽവാസിയുമായുണ്ടായ പാർക്കിങ് പ്രശ്നത്തെ ചൊല്ലി തിങ്കളാഴ്ച ഉച്ചക്ക് ശേഷം മകനും മരുമകളുമായി കൗർ വഴക്ക് കൂടിയിരുന്നു. ഇതിനിടെ മകൻ അമ്മയെ അടിക്കുകയായിരുന്നു.
മകന്‍റെ അടിയേറ്റ് കൗർ വീഴുന്നതും ബോധരഹിതയാകുന്നതിന്‍റെയും സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. കൗറിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.