മുംബൈ: മഹാരാഷ്ട്രയിൽ പ്രതിഷേധിക്കുന്ന കർഷക -ആദിവാസി പ്രതിനിധികളുമായി സർക്കാർ ഇന്ന് വീണ്ടും ചർച്ച നടത്തും. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്, വകുപ്പ് മന്ത്രിമാർ, സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചർച്ചയിൽ പങ്കെടുക്കും.
ഉള്ളിക്കർഷകർക്ക് ക്വിന്റലിന് 600 രൂപ വീതം സാമ്പത്തിക സഹായം നൽകണം, 12 മണിക്കൂറെങ്കിലും മുടക്കമില്ലാതെ വൈദ്യുതി വിതരണം, കാർഷി വായ്പകൾ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കർഷകർ പ്രതിഷേധറാലി നടത്തുന്നത്. റാലി താനെയിലെത്തി. ഞായറാഴ്ച നാസിക്കിലെ ദിൻദോരിയിൽ നിന്ന് മുംബൈയിലേക്കാണ് യാത്ര തുടങ്ങിയത്.
മന്ത്രിമാരായ ദാദാ ഭൗസ്, അതുൽ സേവ് എനനിവർ ബുധനാഴ്ച രാത്രി പ്രതിഷേധക്കാരെ കണ്ടിരുന്നു.ഈ കൂടിക്കാഴ്ചയിൽ മന്ത്രിമാർ പ്രതിഷേധക്കാരുടെ ആവശ്യങ്ങളോട് 40 ശതമാനം അനുകൂലമായാണ് പ്രതികരിച്ചതെന്നും കൂടുതൽ തീരുമാനങ്ങൾ സംസ്ഥാന നിയമസഭയിലാണ് സ്വീകരിക്കേണ്ടതെന്നും പ്രതിഷേധക്കാരുടെ നേതാവായ മുൻ എം.എൽ.എ കൂടിയായ ഗാവിത് പറഞ്ഞു.
അവർ വീണ്ടും കൂടിക്കാഴ്ചക്ക് ക്ഷണിച്ചിട്ടുണ്ട്. ആ ക്ഷണം സ്വീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ സറക്കാറിൽ നിന്നുള്ള മറുപടി തൃപ്തികരമല്ലെങ്കിൽ മാർച്ച് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.