ന്യൂഡൽഹി: ഭാര്യമാരെ ഉപേക്ഷിച്ച് നാടുവിട്ട എട്ട് പ്രവാസി ഇന്ത്യക്കാരുടെ പാസ്പോർട്ട് കേന്ദ്ര സർക്കാർ റദ്ദാക്കി. ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങളുമായി സഹകരിച്ച് വനിത, ശിശുക്ഷേമ മന്ത്രാലയം നടത്തിയ അന്വേഷണത്തിനൊടുവിലാണ് നടപടി. കഴിഞ്ഞ രണ്ടു മാസത്തിനിടെ 70 ഒാളം പരാതികളാണ് സമാന സംഭവത്തിൽ ലഭിച്ചത്. വിദേശത്ത് താമസമാക്കിയ ഇന്ത്യക്കാർ രാജ്യത്ത് നടത്തുന്ന വിവാഹങ്ങളെക്കുറിച്ച് റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയതായി വകുപ്പുമന്ത്രി േമനക ഗാന്ധി പറഞ്ഞു. പ്രവാസി ഇന്ത്യക്കാരുടെ ഇന്ത്യയിലെ വിവാഹങ്ങൾ ഏഴു ദിവസത്തിനകം രജിസ്റ്റർ ചെയ്യണമെന്ന് മന്ത്രാലയം നേരേത്ത ഉത്തരവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.