Posted On
date_range Updated On
date_range യു.പിയിലെ മഥുരയിൽ വ്യത്യസ്ത സംഭവങ്ങളിൽ എട്ടു പേർ കൊല്ലപ്പെട്ടു
മഥുര: ഉത്തർപ്രദേശിലെ മഥുരയിലുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ എട്ടു പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ആറു പേർ പ്രായപൂർത്തിയാകാത്തവരാണ്.
ഫറാ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബിറോനി ഗ്രാമത്തിലാണ് ആദ്യ സംഭവം. 32കാരിയായ ശാരദയും നാലു മക്കളുമാണ് മരിച്ചത്. മക്കളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ശാരദ വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.
മറ്റൊരു സംഭവത്തിൽ 35കാരിയായ സാക്ഷി, മക്കളായ ജെയ്കിഷൻ (15), നീരജ് (എട്ട്) എന്നിവരാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ബാബുലാൽ ആണ് ഭാര്യയെയും മക്കളെയും ക്രൂരമായി കൊലപ്പെടുത്തിയത്. ബാബുലാലും സാക്ഷിയും തമ്മിൽ എല്ലാ ദിവസവും വഴക്കിട്ടിരുന്നു. കൊലപാതകത്തിന് ശേഷം ബാബുലാൽ ഒളിവിലാണ്. ബാബുലാലിനെ സാക്ഷി രണ്ടാമത് വിവാഹം കഴിച്ചതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.