യു.പിയിൽ എട്ട് വിദേശ തബ് ലീഗ് പ്രവർത്തകരെ ജയിലിലേക്ക് മാറ്റി

മൊറാദാബാദ്: വിസാ ചട്ടം ലംഘിച്ചതിന് കേസെടുത്ത എട്ട് വിദേശ തബ് ലീഗ് ജമാഅത്ത് പ്രവർത്തകരെ ജയിലിലേക്ക് മാറ്റിയത ായി ഉത്തർ പ്രദേശ് പൊലീസ്. എട്ട് ഇന്തോനേഷ്യൻ പൗരന്മാരെയാണ് ക്വാറന്‍റൈൻ കാലം അവസാനിച്ചതിനെ തുടർന്നാണ് ജയിലിലേക്ക് മാറ്റിയത്.

ഏപ്രിൽ ഒന്നിനാണ് തബ് ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ട കേസിൽ ഇന്തോനേഷ്യൻ പൗരന്മാർ കസ്റ്റഡിയിലാകുന്നത്. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഇവരെ ക്വാറന്‍റൈനിലേക്ക് മാറ്റി. നിരീക്ഷണ കാലം അവസാനിച്ചതോടെ കോടതിയിൽ ഹാജരാക്കിയെന്നും താക്കൂർദ്വാര ഡി.എസ്.പി വിശാൽ യാദവ് അറിയിച്ചു.

ഡൽഹി നിസാമുദ്ദീൻ മർക്കസിൽ നടന്ന തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ സമ്മേളനത്തിൽ പങ്കെടുത്ത വിദേശ പൗരന്മാർക്കെതിരെ വിസാചട്ടം ലംഘിച്ചെന്ന കുറ്റം ചുമത്തി കേസെടുത്തിരുന്നു.

Tags:    
News Summary - Eight Indonesian nationals related to Tablighi Jamaat sent to jail -india News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.