ലോകത്തെ ഏക സംസ്കൃത പത്രമായ സുധർമയുടെ പത്രാധിപർ അന്തരിച്ചു

ബംഗളൂരു: രാജ്യത്തേയും ലോകത്തേയും ഏക സംസ്കൃത പത്രമായ സുധർമയുടെ പത്രാധിപരും മാനേജിങ് ഡയറക്ടറുമായ കെ.വി. സമ്പത്ത് കുമാർ (64) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് മൈസൂരുവിൽ ബുധനാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. കെ.വി. സമ്പത്ത് കുമാറിെൻറ പിതാവ് പണ്ഡിറ്റ് കെ. എൻ. വരദരാജ അയ്യങ്കാർ 1970 ലാണ് സുധർമ സ്ഥാപിച്ചത്.

സംസ്കൃത ഭാഷയിൽ പ്രസിദ്ധീകരിച്ചിരുന്ന ഏക പത്രമെന്ന നിലയിൽ സുധർമ്മ ആദ്യകാലം മുതലെ ശ്രദ്ധ നേടിയിരുന്നു.റിപ്പോർട്ടർ, പ്രൂഫ് റീഡർ, എഡിറ്റർ, പബ്ലിഷർ എന്നിങ്ങനെ സുധർമയില്‍ പല സ്ഥാനങ്ങളിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു.

സംസ്കൃത ഭാഷയേയും അതിെൻറ സാംസ്കാരിക തനിമയേയും നിലനിര്‍ത്താനായി വെല്ലുവിളികൾ അതിജീവിച്ച് അമ്പത് വര്‍ഷത്തോളം പ്രസിദ്ധീകരണം നിലനിർത്തിയിരുന്നു. സംസ്കൃത ഭാഷക്ക് നൽകിയ ഈ സംഭാന കണക്കിലെടുത്ത് കെ. വി. സമ്പത്ത് കുമാറിനേയും അദ്ദേഹത്തിെൻറ ഭാര്യ വിദുഷി കെ.എസ്. ജയലക്ഷ്മിയേയും 2020ൽ രാജ്യം പത്മശ്രീ പുരസ്ക്കാരം നൽകി ആദരിച്ചിരുന്നു.

പ്രിൻറിൽ നിന്നും പിന്നീട് ഡിജിറ്റൽ രൂപത്തിലേക്ക് മാറിയ സുധർമയുടെ ഇ-പേപ്പർ പതിപ്പിന് ഇപ്പോള്‍ രാജ്യത്തെ പല സംസ്കൃത യൂനിവേഴ്‌സിറ്റികളിലുമായി 4000ത്തോളം സ്ഥിര വായനക്കാരുണ്ട്. കെ.വി. സമ്പത്ത് കുമാറിെൻറ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. പ്രചോദനം നൽകുന്ന വ്യക്തിത്വമാണ് കെ.വി. സമ്പത്ത്കുമാറിെൻറതെന്നും സംസ്കൃത ഭാഷ യുവാക്കൾക്കിടയിൽ ജനകീയമാക്കുന്നതിന് അക്ഷീണം പ്രയ്തനിച്ചിരുന്നുവെന്നും പ്രധാനമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ ഉൾപ്പെടെയുള്ള നേതാക്കളും അനുശോചനം അറിയിച്ചു.

Tags:    
News Summary - Editor of Sudharma, the only Sanskrit newspaper in the world, has passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.