പ്രതീകാത്മക ചിത്രം

ബലാത്സംഗ ഇരയുടെ ഫോട്ടോ പ്രസിദ്ധീകരിച്ച എഡിറ്റർക്ക് തടവും പിഴയും

മംഗളൂരു: ബലാത്സംഗത്തിനിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പടം പ്രസിദ്ധീകരിച്ചതിന് പത്രാധിപർക്കും ലേഖകനും തടവും പിഴയും. "കാവേരി ടൈംസ്"പത്രം എഡിറ്റർക്കും റിപ്പോർട്ടർക്കുമാണ് ഒരുവർഷം തടവും 25,000 രൂപ പിഴയും ശിക്ഷ ലഭിച്ചത്. കുടക് വീരാജ്പേട്ട അഡി. ജില്ല സെഷൻസ് കോടതി (രണ്ട്) ജഡ്ജി സുജാതയു​ടേതാണ് വിധി.

സിദ്ധാപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ 2019 ൽ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ് വിധിച്ച വാർത്തയോടൊപ്പം ഇരയുടെ പടവും പ്രസിദ്ധീകരിച്ചു. ഇതിനെതിരെ ആ വർഷം ജൂലൈയിൽ ഇരയുടെ സഹോദരൻ ഗോണിക്കുപ്പ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. എഡിറ്റർ നഞ്ചപ്പ, റിപ്പോർട്ടർ വസന്ത് കുമാർ എന്നിവരെ പ്രതി ചേർത്താണ് കേസ് എടുത്തത്. 

Tags:    
News Summary - Editor and reporter of newspaper sent to jail, fined for publishing minor rape victim's photo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.