എടപ്പാടിയെ കാത്തിരിക്കുന്നത്​ കടുത്ത പരീക്ഷണങ്ങൾ

ജയലളിതയുടെ മരണത്തോടെ ആടിയുലഞ്ഞ എ.ഐ.എ.ഡി.എം.കെ കപ്പലി​നെ നാല്​ കൊല്ലത്തോളം പിടിച്ചുനിർത്തുക മാത്രമല്ല, തുടർന്ന്​ നടന്ന നിർണായക തെരഞ്ഞെടുപ്പിൽ തകർന്നടിയാതെ പിടിച്ചുനിർത്തുകയും ചെയ്​തത്​ എടപ്പാടി പളനി സാമിയെന്ന്​ ഇ.പി.എസാണ്​. 'അമ്മ'യുടെ അപ്രതീക്ഷിത വിയോഗത്തിന്​ ശേഷം പാർട്ടിയിലുണ്ടായ തെടുങ്കൻ പിളർപ്പുകളെ അതിജീവിക്കുകയും 15 സീറ്റുകളിലേക്ക്​ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം തെളിയിക്കാനാവശ്യമായ സീറ്റുകളിൽ വിജയിക്കുകയും ചെയ്​തപ്പോൾ തന്നെ എടപ്പാടി കെ. പളനിസ്വാമിയെന്ന സാധാരണക്കാര​െൻറ ഇമേജുള്ള നേതാവ്​ വിജയിച്ചുകഴിഞ്ഞതാണ്​. എടപ്പാടി ബഹളമയമായ അന്തരീക്ഷം സൃഷ്​ടിക്കുന്ന നേതാവല്ല. ആക്​ടിങ്​ പേഴ്​സൺ എന്ന ഇമേജ്​ സൃഷ്​ടിച്ച്​ പാർട്ടി അണികൾക്കിടയിലും ജനങ്ങൾക്കിടയിലും സ്​റ്റാലിനെ നേരിടാൻ കെൽപുള്ളവൻ തന്നെയാണെന്ന്​ അദ്ദേഹം തെളിയിച്ചിരിക്കുന്നു. തമിഴക രാഷ്​ട്രീയത്തിൽ സ്​റ്റാലി​െൻറ ഏകപക്ഷീയമായ മുന്നേറ്റമാവില്ല ഇനി, എടപ്പാടിയെ നേരിടാതെ മുന്നോട്ടുപോവാനാവില്ലെന്ന്​ തീർച്ച.

ബി.ജെ.പിയുമായുള്ള ബന്ധത്തെ എങ്ങനെ കൈകാര്യം ചെയ്യും എന്നതും ശശിക​ലയെ എങ്ങ​െന അകമൊഡേറ്റ്​ ചെയ്യും എന്നതുമായിരിക്കും തെരഞ്ഞെടുപ്പാനന്തരം എ.​ഐ.എ.ഡി.എം.കെ അഭിമുഖീകരിക്കാൻ പോകുന്ന പ്രധാന വെല്ലുവിളി. ബി.ജെ.പി ഉയർത്തിയ സമ്മർദ തന്ത്രങ്ങൾക്ക്​ പലപ്പോഴും തലവെക്കേണ്ടി വന്ന എടപ്പാടിക്ക്​ കളി നഷ്​ട കച്ചവടമായി മാറിയിരിക്കുകയാണ്​. ജയിൽ മോചിതമായി തിരിച്ചുവരു​േമ്പാൾ കർണാടക മുതൽ ചെന്നൈ വരെ മുഴുനീ​െള സ്വീകരണം സംഘടിപ്പിച്ച്​ ശക്തമായ രാഷ്​ട്രീയ പ്രവേശനത്തി​െൻറ സൂചന നൽകിയ ശശികല പൊടുന്നനെ നിശബ്​ദയായതിന്​ പിന്നിൽ ബി.ജെ.പിയുടെ സമ്മർദമാണെന്ന്​ പകൽപോലെ വ്യക്തമാണ്​. എന്നാൽ, തൊരെഞ്ഞടുപ്പിന്​ ശേഷം ശശികല തിരിച്ചെത്താനുള്ള സാധ്യത കൂടതലാണ്​. ഇതിനെ എങ്ങനെ കൈകാര്യം ചെയ്യുമെന്നത്​ കടുത്ത വെല്ലുവളിയാവും ഇ.പി.എസിന്​. ജയലളിതയുടെ മരണത്തെ തുടർന്ന്​ നടന്ന ആർ.കെ. നഗർ ഉപരതെരഞ്ഞെടുപ്പിൽ ഒറ്റക്ക്​ മത്സരിച്ച്​ ജയിച്ച ടി.ടി.വി ദിനകരന്​ ഇക്കൊല്ലം കോവിൽപെട്ടി മണ്ഡലത്തിൽ ജയിക്കാനായില്ലെങ്കിലും വോട്ടിങ്​ ശതമാനം നിർണായകമാവും.

ആർക്കും എപ്പോഴും സമീപിക്കാവുന്ന, കർഷകർക്കിടയിൽനിന്ന്​ ഉയർന്നുവന്ന സാധാരണക്കാരനായ മുഖ്യമന്ത്രി എന്ന ഇമേജ്​ എടപ്പാടി പളനിസാമിക്ക്​ തമിഴ്​ മക്കളിൽ ഇളക്കം സൃഷ്​ടിക്കാൻ കഴിഞ്ഞിട്ടുണ്ട്​. തമിഴക രാഷ്​ട്രീയത്തിൽ എടപ്പാടി എഴുതി തള്ളാൻ കഴിയാത്ത ശക്തിയാണെന്ന്​ തെളിയിച്ചിരിക്കുന്നു. ഒ. പന്നീർശെൽവം ഈ തെരഞ്ഞെടു​പ്പിൽ കടുത്ത മത്സരം നേരിടുകയാണ്​. ഒ.പി.എസ്​-ഇ.പി.എസ്​ ബലാബലത്തിൽ ഇ.പി.എസ്​ മേധാവിത്വം നേടിയക്കഴിഞ്ഞതിനാൽ പാർട്ടിയിൽ ഇനി ഒരു തിരിഞ്ഞുനോട്ടം ആവശ്യമായി വരില്ല.

Tags:    
News Summary - edapadi have to face hard situations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.