റോഷൻ ബെയ്ഗ്, സമീർ അഹമദ്​ ഖാൻ

സാമ്പത്തിക തട്ടിപ്പ്​; കർണാടകയിൽ കോൺഗ്രസ്​ എം.എൽ.എമാരുടെ വീടുകളിൽ ഇ.ഡി ​റെയ്​ഡ്​

മംഗളൂരു: കർണാടകയിൽ കോൺഗ്രസ്​ എം.എൽ.എമാരുടെ വീടുകളിൽ എൻഫോഴ്​സ്​മെൻറ്​ ഡയറക്​​ടറേറ്റി​െൻറ പരിശോധന. മുൻ മന്ത്രിയും ചാമരാജ്​ ​േപട്ട എം.എൽ.എയുമായ സമീർ അഹമദ്​ ഖാൻ, മുൻ മന്ത്രിയായ റോഷൻ ബെയ്ഗ്​ എന്നിവരുടെ വീടുകളിലും ഓഫിസുകളിലുമാണ്​​ റെയ്​ഡ്​.

വ്യാഴാഴ്​ച രാവിലെ ആറോടെ ആരംഭിച്ച പരിശോധന മണിക്കൂറുകൾ നീണ്ടു. സാമ്പത്തിക കുറ്റാന്വേഷണവുമായി ബന്ധപ്പെട്ടാണ്​ റെയ്​ഡ്​.

സമീർ അഹ്​മദ്​ഖാ​െൻറ ശിവാജി നഗർ ​ക​േൻറാൺമെൻറ്​ റെയിൽവേ സ്​റ്റേഷൻ പരിസരിത്തെ ബംഗ്ലാവ്​, കബ്ബൺ പാർക്ക്​ ഭാഗത്തെ ഫ്ലാറ്റ്​, കലസിപാളയിലേയും ചാമരാജ്​ പേട്ടിയിലെയും ട്രാവൽ ഓഫിസുകൾ എന്നിവിടങ്ങളിലാണ്​ റെയ്​ഡ്​. ലോക്കൽ പൊലീസി​െൻറ സഹായത്തോടെയാണ്​ ഇ.ഡി റെയ്​ഡ്​. സ്വത്ത്​, സ്​ഥാപനങ്ങൾ തുടങ്ങിയവയുടെ സാമ്പത്തിക ഉറവിടം സംബന്ധിച്ച രേഖകൾ പരിശോധിക്കാനാണ്​ ഇ.ഡി റെയ്​ഡ്​.

ബെയ്ഗി​െൻറ ശിവാജി നഗറി​ലെ രണ്ട്​ വീടുകളും നാല്​ സ്​ഥാപനങ്ങളിലുമായിരുന്നു റെയ്​ഡ്​. എട്ടംഗ സംഘമാണ്​ ഇവിടെ പരിശോധന നടത്തിയത്​. ഐമ ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ടാണ്​ അന്വേഷണം. ബെയ്​ഗിനെതിരെ ഈ കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. 400 കോടി രൂപ തിരിച്ചുനൽകിയില്ലെന്ന ഐമ ജ്വല്ലറി മാനേജിങ്​ ഡയറക്​ടർ മുഹമ്മദ്​ മൻസൂർ ഖാ​െൻറ പരാതിയിലാണ്​ ബെയ്​ഗിനെതിരായ അന്വേഷണം. യു.എ.ഇ ആസ്​ഥാനമായ കമ്പനിയുമായി 2018ൽ നിയമവിരുദ്ധ സാമ്പത്തിക ഇടപാട്​ നടത്തിയെന്ന കേസിലും ബെയ്​ഗ്​ അന്വേഷണം നേരിടുന്നുണ്ട്​. 

Tags:    
News Summary - ED raids at Two Congress MLAs Residence and Office at Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.