സാകിർ നായികിനെതിരെ ജാമ്യമില്ലാ വാറണ്ട് വേണമെന്ന്​ എൻഫോഴ്​സ്​ മെൻറ്​ ഡയറക്​ടറേറ്റ്​

മുംബൈ: ഇസ്ലാമിക പ്രഭാഷകൻ സാകിർ നായികിനെിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മ​െൻറഡ് ഡയറക്ടറേറ്റ്(ഇ.ഡി) കോടതിയിൽ. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന മുംബൈയിലെ പ്രത്യേക കോടതിയിലാണ് എൻഫോഴ്സ്മ​െൻറ് അപേക്ഷ സമർപ്പിച്ചത്. 

രണ്ട് മാസത്തിനിടെ മൂന്നാം തവണയാണ് സാകിർ നായികിനെതിരെ വാറണ്ട് പുറപ്പെടുവിക്കുന്നത്. സൗദി അറേബ്യയിലുള്ള സാകിർ നായിക് ഇഡി നേരത്തെ പുറപ്പെടുവിച്ച വാറണ്ടിനോട് പ്രതികരിച്ചില്ല. 

സാകിര്‍ നായികിന്‍െറ വിദ്യാഭ്യാസ, മാധ്യമ സ്ഥാപനങ്ങളിലും ഇസ്ലാമിക് റിസര്‍ച് ഫൗണ്ടേഷനിലും നടന്ന പണമിടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്ന നിയമപ്രകാരം ഇ.ഡി കേസെടുത്തിരുന്നു. ഇതിനെ തുടർന്നാണ് വാറണ്ട് പുറപ്പെടുവിക്കാൻ ഇഡി കോടതിയെ സമീപിച്ചത്.  

മതസ്പര്‍ധക്ക് ശ്രമിച്ചു,  യുവാക്കളെ തീവ്രവാദത്തിന് പ്രേരിപ്പിച്ചു എന്നീ കുറ്റങ്ങൾ ആരോപിച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) നേരത്തെ സാകിര്‍ നായികിനെതിരെ   യു.എ.പി.എ നിയമപ്രകാരം കേസെടുക്കുകയും കേന്ദ്ര സര്‍ക്കാര്‍ ഫൗണ്ടേഷനെ നിരോധിക്കുകയും ചെയ്തിരുന്നു. 

Tags:    
News Summary - ED moves court seeking issuance of non-bailable warrant against Zakir Naik

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.