സമ്പദ്​വ്യവസ്ഥയിലെ പ്രശ്​നങ്ങൾ തീർത്തു; ഇനി വളർ​ച്ചയെന്ന്​ അമിത്​ ഷാ

ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്​വ്യവസ്ഥയെ കുറിച്ച്​ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന്​ കേന്ദ്രമന്ത്രി അമിത്​ ഷാ. സമ്പദ്​വ്യവസ്ഥ ശുദ്ധീകരിക്കാനുള്ള നടപടികൾ സ്വീകരിച്ചുവെന്ന്​ അമിത്​ ഷാ പറഞ്ഞു. ഇക്കണോമിക്​ ടൈംസ്​ സംഘടിപ്പിച്ച പരിപാടിയിൽ സംബന്ധിക്കു​േമ്പാഴാണ്​ അമിത്​ ഷായുടെ പരാമർ​ശം.

2014 വരെ അഴിമതിയും കുംഭകോണവുമുള്ള കാലഘട്ടത്തിൽ നിന്ന്​ കരുത്താർന്ന ഒരു ഘട്ടത്തിലേക്ക്​ ഇന്ത്യയെത്തിയിരിക്കുന്നു. പ്രധാനമന്ത്രി മോദിയുടെ നയങ്ങളാണ്​ ഇതിന്​ സഹായിച്ചത്​. 2004 മുതൽ 2014 വരെയുള്ള കാലയളവിൽ സമ്പദ്​വ്യവസ്ഥയിൽ ചില തെറ്റായ നടപടികളുണ്ടായി. അതെല്ലാം ഇപ്പോൾ പരിഹരിച്ചു. ഇനി സമ്പദ്​വ്യവസ്ഥയിൽ വളർച്ചയുണ്ടാകുമെന്ന്​ അമിത്​ ഷാ പറഞ്ഞു.

ആത്​മവിശ്വാസത്തോടെ ഇപ്പോഴത്തെ പ്രതിസന്ധിയിൽ നിന്ന്​ കരകയറാനാകും. ആഗോള സാമ്പത്തിക പ്രതിസന്ധി താൽക്കാലികമാണ്​. ഇന്ത്യ 5 ട്രില്യൺ​ ഡോളർ സമ്പദ്​വ്യവസ്ഥയായി മാറുമെന്നും അമിത്​ ഷാ വ്യക്​തമാക്കി. അടിസ്ഥാന സൗകര്യമേഖലയുടെ വികസനത്തിനായി ​മോദി സർക്കാർ ശക്​തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Ecnomic crisis in india-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.