ശിവരാത്രി ഘോഷയാത്രക്കിടെ വൈദ്യുതി ലൈനിൽനിന്ന് ഷോ​ക്കേറ്റ് 14 കുട്ടികൾക്ക് പൊള്ളലേറ്റു; രണ്ടുപേരുടെ നില ഗുരുതരം

ജയ്പൂർ: രാജസ്ഥാനിലെ കോട്ടയിൽ മഹാശിവരാത്രി ഘോഷയാത്രക്കിടെ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് 14 കുട്ടികൾക്ക് പൊള്ളലേറ്റു. രണ്ടുകുട്ടികളുടെ നില ഗുരുതരമാണെന്നും മികച്ച ചികിത്സ ഉറപ്പാക്കാൻ പ്രത്യേക ആരോഗ്യ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും സംസ്ഥാന ആരോഗ്യ മന്ത്രി ഹീരലാൽ നാഗർ അറിയിച്ചു.

വെള്ളിയാഴ്ച രാവിലെ 11.30നും 12നും ഇടയിലായിരുന്നു സംഭവം. ഘോഷയാത്രയിലുണ്ടായിരുന്ന ഒരു കുട്ടിയുടെ കൈയിലുണ്ടായിരുന്ന 22 അടി ഉയരമുള്ള കൊടികെട്ടിയ മുളവടി വൈദ്യുതി ലൈനിൽ തട്ടിയതാണ് അപകട കാരണമെന്നും കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റു കുട്ടികൾക്ക് ഷോക്കേറ്റതെന്നും കോട്ട സിറ്റി പൊലീസ് സൂപ്രണ്ട് അമൃത ദുഹാൻ അറിയിച്ചു.

പരിക്കേറ്റ കുട്ടികളെല്ലാം എം.ബി.എസ് ആശുപത്രിയിൽ ചികിത്സയിലാണ്. 10 മുതൽ 16 വരെ പ്രായമുള്ളവർക്കാണ് ഷോക്കേറ്റത്. ലോക്സഭ സ്പീക്കർ ഓം ബിർല പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.  

Tags:    
News Summary - During Shivratri procession, 14 children got burnt due to electric shock; The condition of two is critical

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.