ഹൈദരാബാദ്: തെലങ്കാനയിലെ നിസാമാബാദിൽ മത്സരിക്കുന്നത് 185 സ്ഥാനാർഥികൾ. ഇത്രയും പേരുകൾ ഉൾക്കൊള്ളിക്കാൻ 12 ബാലറ്റ് യൂനിറ്റുകളാണ് തയാറാകുന്നത്. സ്ഥാനാർഥി ബാഹു ല്യം കാരണം പോളിങ് വൈകുമെന്നതിനാൽ, സമയം നീട്ടിനൽകുമെന്ന് സൂചനയുണ്ട്.
പത്രിക നൽകിയ 185 സ്ഥാനാർഥികളിൽ 179 പേരും കർഷക സ്വതന്ത്രരാണ്. ഇത്രയും പേരുടെ പേരും ചിഹ്നവും ഉൾക്കൊള്ളിക്കാൻ 12 ബാലറ്റ് യൂനിറ്റുകളാണ് ഒാരോ ബൂത്തിലേക്കും ഒരുങ്ങുന്നത്. ഇൗ ബൃഹദ്പട്ടികയിൽനിന്ന് തങ്ങളുടെ സ്ഥാനാർഥിയെയും ചിഹ്നത്തെയും തിരിച്ചറിയാൻ വോട്ടർക്ക് ഏറെ സമയം എടുക്കുമെന്നതിനാൽ ബൂത്തിന് പുറത്ത് പട്ടികയുടെ പകർപ്പ് ഒട്ടിക്കുമെന്നും സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഒാഫിസർ രജത്കുമാർ പറഞ്ഞു.
ബാലറ്റ് യൂനിറ്റുകളുടെ സാേങ്കതിക പ്രശ്നങ്ങൾ തീർക്കാൻ 400ലേറെ വിദഗ്ധരുടെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്. ഒരു ഹെലികോപ്ടറും സദാ സന്നദ്ധമായി ഇവിടെയുണ്ടാകും. 179 കർഷക സ്ഥാനാർഥികളുടെ സംയുക്തറാലി പ്രചാരണത്തിെൻറ അവസാന ദിവസമായ ചൊവ്വാഴ്ച നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.