സിംഘു അതിർത്തിയിൽ കർഷകർക്കായി ഷെൽട്ടർ ഹോമുകൾ തുറന്നു

ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്‍റെ കാർഷിക ദ്രോഹ നയങ്ങൾക്കെതിരെ 18 ദിവസമായി സിംഘു അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകർക്കായി ഷെൽട്ടർ ഹോമുകകൾ തുറന്നു. ഡൽഹി സിഖ് ഗുരുദ്വാര മാനേജ്മെന്‍റ് കമ്മിറ്റി (ഡി.എസ്.ജി .എം.സി)യാണ് ഷെൽട്ടർ ഹോമുകൾ സ്ഥാപിച്ചത്. ഇവിടെ കർഷകർക്ക് മെത്തയും പുതപ്പുകളും നൽകുന്നുണ്ട്.


'ഈ പ്രതിഷേധം തുടരുന്നിടത്തോളം കാലം ഡി‌.എസ്‌.ജി‌.എം‌.സി അവരോടൊപ്പം ഉറച്ചുനിൽക്കുന്നു. ഞങ്ങൾ സ്ഥാപിച്ച ഷെൽട്ടർ ഹോമുകളിൽ സൗകര്യങ്ങൾ ഒരുക്കാൻ പരമാവധി ശ്രമിക്കും. ഇവിടത്തെ ആളുകൾക്ക് ചെരിപ്പും പുതപ്പും നൽകുന്നു, അവർക്ക് മികച്ച പിന്തുണ നൽകും. അവരുടെ ആവശ്യങ്ങളും ഞങ്ങൾ നിറവേറ്റും.'- ഡി.‌എസ്‌.ജി‌.എം‌.സി പ്രസിഡന്‍റ് മജീന്ദർ സിംഗ് സിർസ പറഞ്ഞു.

കർഷകരെ സഹായിക്കാൻ കൂടുതൽ വസ്തുക്കൾ ട്രക്കുകളിൽ വരുന്നുണ്ട്. ട്രക്കുകൾ നിറച്ചുകൊണ്ടിരിക്കുകയാണ്. അവർക്ക് ഒരു കുറവും ഞങ്ങൾ വരുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭം ശക്തമാക്കുന്നതിന്‍റെ ഭാഗമായി കർഷകർ ഇന്ന് ഡൽഹി-ജെയ്പൂർ ദേശീയപാത ഉപരോധിക്കും.


രാജസ്ഥാനിലെ ഷാജഹാൻപൂരിൽ നിന്ന് നൂറുകണക്കിന് ട്രാക്ടറുകൾ പുറപ്പെടും. കൂടുതൽ കർഷകർ പ്രക്ഷോഭത്തിന്‍റെ ഭാഗമാൻ തയാറെടുക്കുകയാണ്. രാജ്യത്തെ തൊഴിലാളികളോടും വനിതകളോടും സമരത്തിന്‍റെ ഭാഗമാകാൻ കർഷക സംഘടനകൾ ആഹ്വാനം ചെയ്തു.കഴിഞ്ഞ ദിവസം ടോൾ പ്ലാസകൾ ഉപരോധിക്കുമെന്നും ടോൾ വാങ്ങാതെ വാഹനങ്ങൾ കടത്തിവിടുമെന്നും കർഷകർ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ഹരിയാനയിലെ മുഴുവൻ ടോൾ പ്ലാസകളും സൗജന്യമായതായി കർഷക നേതാക്കൾ പറഞ്ഞു.

ഡിസംബർ 14ന് ഡൽഹി-ഹരിയാന അതിർത്തിയായ​ സിംഘുവിൽ കർഷക സമരനേതാക്കൾ നിരാഹാരമിരിക്കും. സർക്കാറുമായി ചർച്ചക്ക്​ തയാറാണ്​. എന്നാൽ, അതിന്​ മുമ്പ്​ മൂന്ന്​ കാർഷിക നിയമങ്ങളും പിൻവലിക്കണമെന്ന്​ കർഷക സമരനേതാക്കൾ ആവശ്യപ്പെട്ടു. മൂന്ന്​ നിയമങ്ങളും സർക്കാർ പിൻവലിക്കണം. നിയമങ്ങളിലെ ഭേദഗതി അംഗീകരിക്കാനാവില്ലെന്ന്​ സംയുക്​ത സമരസമിതി പറഞ്ഞു. പ്രതിഷേധത്തെ തകർക്കാനാണ്​ കേന്ദ്രസർക്കാർ ശ്രമം. ഇത്​ തടയും. വരും ദിവസങ്ങളിൽ രാജ്യത്തിൻെറ മറ്റ്​ ഭാഗങ്ങളിൽ നിന്നുള്ള കർഷകരും സമരത്തിൻെറ ഭാഗമാവും -കർഷക നേതാക്കൾ വ്യക്തമാക്കി.

Tags:    
News Summary - DSGMC sets up shelter homes for farmers at Singhu border

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.