Posted On
date_range Updated On
date_range മദ്യലഹരിയിൽ ഭാര്യാമാതാവിനെ ബലാത്സംഗം ചെയ്തു
ഹൈദരാബാദ്: മദ്യലഹരിയിൽ ഭാര്യാമാതാവിനെ മരുമകൻ ബലാത്സംഗം ചെയ്തതായി പരാതി. ഹൈദരാബാദിലെ പഞ്ചഗുട്ടയിലാണ് സംഭവം. വീട്ടിൽ ഉറങ്ങുകയായിരുന്ന ഭാര്യ മാതാവിനെ മുറിയിലേക്ക് കടന്ന് പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കുറച്ചു വർഷങ്ങളായി മകൾക്കൊപ്പമാണ് 48കാരി താമസിക്കുന്നത്. മകൾ ജോലിക്കുപോയ സമയത്തായിരുന്നു മരുമകെൻറ ആക്രമണമെന്ന് അവർ നൽകിയ പരാതിയിൽ പറഞ്ഞു.
സംഭവത്തിൽ 34കാരനായ യുവാവ് പിന്നീട് ഭാര്യയോട് മാപ്പു പറഞ്ഞതായി പൊലീസ് കൂട്ടിച്ചേർത്തു. ഐ.പി.സി 376 പ്രകാരം ബലാത്സംഗത്തിന് കേസെടുത്തി
ട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.