425 കോടിയുടെ മയക്കുമരുന്നുമായി ഇറാനിയൻ ബോട്ട് പിടിയിൽ

അഹമ്മദാബാദ്: 425 കോടി രൂപയുടെ മയക്കുമരുന്നുമായി ഇറാനിയൻ ബോട്ട് പിടിയിൽ. ഗുജറാത്തിലെ ഓഖ തീരത്തെത്തിയ ബോട്ടിൽ നിന്ന് 61 കിലോഗ്രാം മയക്കുമരുന്നാണ് തീരസംരക്ഷണ സേന പിടിച്ചെടുത്തത്. സംഭവത്തിൽ അഞ്ച് ഇറാൻ പൗരന്മാരെ അറസ്റ്റ് ചെയ്തു.

ഗുജറാത്ത് എ.ടി.എസ് കൈമാറിയ രഹസ്യ വിവരത്തെ തുടർന്നാണ് തീരസംരക്ഷണ സേന പരിശോധന നടത്തിയത്. പരിശോധനയിൽ രണ്ട് ഫാസ്റ്റ് പെട്രോൾ ക്ലാസ് കപ്പലുകളും തീരരക്ഷാസേനയുടെ കപ്പലായ ഐ.സി.ജി.എസ് മീര ബെന്നും

ഐ.സി.ജി.എസ് അഭീകും ഭാഗമായി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി തീരരക്ഷാസേന അറിയിച്ചു.

ഗുജറാത്ത് എ.ടി.എസുമായി ചേർന്ന് തീരസംരക്ഷണ സേന നടത്തിയ പരിശോധനയിൽ എട്ട് വിദേശ കപ്പലുകൾ പിടികൂടുകയും 2,355 കോടി രൂപ വിലമതിക്കുന്ന 407 കിലോഗ്രാം മയക്കുമരുന്ന് പിടികൂടുകയും ചെയ്തിരുന്നു.

Tags:    
News Summary - Drugs Worth 425 Crore Seized From Iranian Boat Off Gujarat Coast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.