അസമിൽ 71 കോടി രൂപയുടെ ലഹരിവേട്ട; രണ്ടുപേർ കസ്റ്റഡിയിൽ

ദിസ്പൂർ (അസം): അസമിൽ വൻ ലഹരിവേട്ട. ട്രക്കിലും കാറുകളിലുമായി കടത്തുകയായിരുന്ന 71 കോടി രൂപ വിലമതിക്കുന്ന ലഹരി വസ്തുക്കളാണ് അമിൻഗാവിൽ നിന്നും പിടികൂടിയത്. രണ്ട് വ്യത്യസ്ത റെയ്ഡുകളിലാണ് 71 കോടി രൂപ വിലമതിക്കുന്ന ഹെറോയിനും മെത്താംഫെറ്റാമിൻ ഗുളികകളും പിടിച്ചെടുത്തത്. 2,70,000 യാബാ ടാബ്‍ലറ്റ്, 40 ചെറിയ പെട്ടികളിലായി ഒളിപ്പിച്ച 520 ഗ്രാം ഹെറോയിൻ എന്നിവയാണ് കണ്ടെടുത്തത്. വാഹനം ഓടിച്ച രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തു.

നൂർ ഇസ്‍ലാം (34), നസ്റുൽ ഹുസൈൻ എന്ന അലി ഹുസൈൻ (22) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, സംസ്ഥാന പൊലീസിന്റെ സ്പെഷൽ ടാസ്‌ക് ഫോഴ്‌സാണ് (എസ്.ടി.എഫ്) വൻ ലഹരിവേട്ട നടത്തിയത്.

എസ്.ടി.എഫ് മേധാവി പാർത്ഥസാരഥി മഹന്തയാണ് ഓപറേഷന് നേതൃത്വം നൽകിയത്. കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും നിയമനടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് പറ‍ഞ്ഞു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ സ്​പെഷൽ ടാസ്ക് ഫോഴ്സ് അംഗങ്ങൾക്ക് നന്ദി പറഞ്ഞു. 

Tags:    
News Summary - Drug bust worth Rs 71 crore in Assam; Two in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.